ETV Bharat / bharat

അഭിഭാഷകന്‍റെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍, ഗ്യാസ് കഥ പൊളിഞ്ഞു ; ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍ - ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍

അഭിഭാഷകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ഇരുവരും ചേര്‍ന്ന് യുവാവിനെ വടികൊണ്ട് അടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ്.

ഭർത്താവിനെ കൊലപ്പെടുത്തി  ഭർത്താവിനെ കൊലപ്പെടുത്തി യുവതി  ഭർത്താവിനെ കൊലപ്പെടുത്തി യുവതിയും സുഹൃത്തും  അഭിഭാഷകനായ കിരൺ ലോഖണ്ഡെ  കൊലപാതകം മഹാരാഷ്‌ട്ര  ഭർത്താവിനെ കൊലപ്പെടുത്തി യുവതി  യുവതിയും സുഹൃത്തും ഭർത്താവിനെ കൊലപ്പെടുത്തി  കൊലപാതകം അഭിഭാഷകൻ  അഭിഭാഷകനെ കൊലപ്പെടുത്തി  ഭാര്യ യുവാവിനെ കൊലപ്പെടുത്തി  lawyer husbands murder  lawyer murder maharashtra  maharasthra murder  murder  Woman and male accomplice held husband death
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
author img

By

Published : Sep 8, 2022, 1:43 PM IST

ജല്‍ന (മഹാരാഷ്‌ട്ര) : അഭിഭാഷകന്‍റെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. അഭിഭാഷകനായ കിരൺ ലോഖണ്ഡെയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മനീഷ ലോഖണ്ഡെ (21), ബദ്‌നാപൂർ സ്വദേശിയായ ഗണേഷ് മിട്ടു അഗ്‌ലാവെ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഓഗസ്റ്റ് 30ന് ഗണേഷിന്‍റെ സഹായത്തോടെ മനീഷ ഭർത്താവിനെ വടികൊണ്ട് അടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സെപ്റ്റംബര്‍ ഒന്നിന് അംബാദ് റോഡിലെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കിരണ്‍ ലോഖണ്ഡെയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്യാസിന് ചോർച്ചയുണ്ടായതിനെ തുടർന്ന് എൽപിജി സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് മനീഷ പൊലീസിന് നല്‍കിയ മൊഴി. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇതിനിടെ, ജൽന വക്കീൽ സംഘ് എന്ന അഭിഭാഷക സംഘടന പൊലീസ് സൂപ്രണ്ട് വിക്രാന്ത് ദേശ്‌മുഖിനെ കണ്ട് മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മനീഷയുടെ കോൾ റെക്കോഡുകൾ ശേഖരിച്ചു. പരിശോധനയില്‍ സുഹൃത്തായ ഗണേഷുമായി മനീഷ പതിവായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

Also read: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി അതിഥി തൊഴിലാളിയായ ഭർത്താവ് തൂങ്ങി മരിച്ചു

മൂന്ന് മാസം മുൻപാണ് ബുൽധാന സ്വദേശിയായ മനീഷയും കിരണും വിവാഹിതരായത്. വിവാഹ ശേഷവും മനീഷ ഗണേഷുമായി സൗഹൃദം സൂക്ഷിച്ചിരുന്നു. ഇരുവരും ചേർന്ന് കിരണിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കൊല നടത്തിയ ശേഷം പൂനെയിലേക്ക് പോയി അവിടെ ഒരു ദിവസം ചിലവഴിച്ച് കള്ളക്കഥ ചമച്ചു. തുടര്‍ന്ന് അടുത്ത ദിവസം ജൽനയിൽ തിരിച്ചെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്‌ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.