ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 51,751 പേർക്ക്‌ കൊവിഡ്‌; 258 മരണം

സംസ്ഥാനത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,64,746 ആണ്‌

751 new COVID-19 cases  258 deaths  മഹാരാഷ്‌ട്ര  കൊവിഡ്  Maharashtra COVID  258 മരണം  മഹാരാഷ്‌ട്ര കൊവിഡ്
മഹാരാഷ്‌ട്രയിൽ 51,751 പേർക്ക്‌ കൊവിഡ്‌; 258 മരണം
author img

By

Published : Apr 13, 2021, 7:15 AM IST

മുംബൈ: മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 51,751 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. 258 പേർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,64,746 ആയി. ആകെ മരണസംഖ്യ 58,245 ആയി ഉയർന്നു . മുംബൈയിൽ 6,905 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിക്കുകയും 43 പേർ കൊവിഡ്‌ ബാധിച്ച്‌ മരിക്കുകയും ചെയ്‌തു. മുംബൈയിൽ മാത്രം നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 90,267 ആണ്‌. കൊവിഡ്‌ കേസുകൾ ദിനംപ്രതി വർധിക്കുന്നതിനാൽ 5,300 കിടക്കകൾ കൂടി ലഭ്യമാക്കുമെന്ന്‌ മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് അറിയിച്ചു.

70 ശതമാനത്തോളം കിടക്കകളും ഓക്‌സിജൻ ലഭ്യതയോടെയുള്ളവയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ചെറുകിട തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും സഹായം നൽകുന്നതിനായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ പ്രതിദിനം കൊവിഡ്‌ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ്‌ ഉണ്ടാകുന്നത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ കൊവിഡ്‌ രോഗികളുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.