മുംബൈ: മഹാരാഷ്‌ട്രയില്‍ ആശങ്ക സൃഷ്‌ടിച്ചു കൊണ്ട് കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നു. ഞായറാഴ്‌ച 11,877 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 29 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഒമ്പത് കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മുംബൈയിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. 8,063 കേസുകളാണ് മുംബൈയില്‍ മാത്രം സ്ഥിരീകരിച്ചത്. ഇതില്‍ 89 ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈക്ക് പുറമേ പൂനെയിലും സ്ഥിതി രൂക്ഷമാണ്. 524 കേസുകളാണ് പൂനെയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് മഹാരാഷ്‌ട്രയിലാണ്. നിലവില്‍ 42,024 സജീവ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
50 ഒമിക്രോണ്‍ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പൂനെയില്‍ മാത്രം 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 510 ആയി.
Also read: ഒമിക്രോണ്‍: സുപ്രീംകോടതി നാളെ മുതല്‍ വിര്‍ച്വല്‍ സംവിധാനത്തില്‍