മുംബൈ : കൊവിഡ് വകഭേദമായ ഡെല്‍റ്റപ്ലസ് കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. 24 മണിക്കൂറിനിടെ 10,066 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 59,97,587 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
Read Also..............സംസ്ഥാനത്ത് 12,787 പേർക്ക് കൂടി കൊവിഡ് ; 150 മരണം
11032 പേര്‍ രോഗമുക്തരായതോടെ കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 57,53,290 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 163 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണനിരക്ക് 119303 ആയതായും അധികൃതര്‍ അറിയിച്ചു.
അതേസമയം ഡെൽറ്റ പ്ലസ് വകഭേദം 21 പേർക്കാണ് സംസ്ഥാനത്ത് ബാധിച്ചത്. വ്യാപനശേഷി കൂടുതലുള്ള ഡെൽറ്റ പ്ലസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന്‍റെ ആശങ്കയില്‍ കൂടിയാണ് സംസ്ഥാനം.
കൊവിഡ് മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഈ വകഭേദത്തിന് അഞ്ച് പേരിൽ നിന്ന് അഞ്ഞൂറിലേക്ക് എത്താൻ ഏതാണ്ട് 15 ദിവസം മതിയെന്നതിനാൽ ഇവ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കർശന നിരീക്ഷണത്തിലാണ്.