ETV Bharat / bharat

മഹാരാഷ്ട്രയിൽ 68,631 പേർക്ക് കൂടി കൊവിഡ് - നാഗ്‌പൂർ

സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 503 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു

Maharashtra  COVID-19  Corona  മഹാരാഷ്ട്ര  കൊവിഡ്  മരണം  നാഗ്‌പൂർ  Covid India
മഹാരാഷ്ട്രയിൽ 68,631 പേർക്ക് കൂടി കൊവിഡ്
author img

By

Published : Apr 18, 2021, 10:29 PM IST

മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 68,631 പുതിയ കൊവിഡ് കേസുകളും 503 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

സംസ്ഥാനത്ത് 6,70,388 സജീവ കേസുകൾ ഇപ്പോൾ നിലവിലുണ്ട്. ഇതുവരെ 31,06,828 പേര്‍ക്കാണ് രോഗമുക്തി. 60,473 മരണങ്ങളും മഹാരാഷ്ട്രയിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ കേസുകളിൽ 8,479 എണ്ണം മുംബൈയിൽ നിന്നാണ്. 53 മരണവും മുംബൈയിൽ ഇന്ന് രേഖപ്പെടുത്തി. 87,698 സജീവ കേസുകളുള്ള മുംബൈയിലെ ആകെ മരണസംഖ്യ 12,347 ആണ്. നാഗ്‌പൂരിൽ 7,107 പുതിയ കേസുകളും 3987 രോഗമുക്തിയും 85 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇന്ന് 2,61,500 പുതിയ കേസുകളും 1,501 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇത് എക്കാലത്തെയും ഉയർന്ന സംഖ്യയാണ്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 1,47,88,109 ആയി ഉയർന്നു. രാജ്യത്ത് 18,01,316 സജീവ കേസുകളാണ് നിലവിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.