ETV Bharat / bharat

മഹാരാഷ്ട്രയെ തകർത്ത് മഴക്കെടുതി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 65 പേർ മരിച്ചു - മഹാരാഷ്ട്ര വെള്ളപ്പൊക്കം

റായ്‌ഗഡിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

Maharashtra Rainstorm  Maharashtra Flood  Maharashtra Landslide  Maharashtra rain news  മഹാരാഷ്ട്ര മഴക്കെടുതി  മഹാരാഷ്ട്ര വെള്ളപ്പൊക്കം  മഹാരാഷ്ട്ര മണ്ണിടിച്ചിൽ
മഹാരാഷ്ട്രയെ തകർത്ത് മഴക്കെടുതി
author img

By

Published : Jul 23, 2021, 10:41 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽ കൊങ്കൺ, മുംബൈ, കോലാപ്പൂർ, സാംഗ്‌ളി, സതാര എന്നിവിടങ്ങളിൽ 65 പേർ മരിച്ചു.

റായ്‌ഗഡ് ജില്ലയിലെ തലായ് ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 38 പേർ മരിക്കുകയും പോളദ്‌പൂരിലെ മണ്ണിടിച്ചിലിൽ 11 പേർ മരിക്കുകയും ചെയ്‌തു. സതാരയിൽ കനത്ത മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 12 പേരാണ് മരിച്ചത്. മുംബൈയിലെ ഗോവണ്ടിയിൽ വീട് തകർന്നുവീണ് നാല് പേരും മരിച്ചു.

സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

റായ്‌ഗഡിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രാഷ്‌ട്രപതി അനുശോചനം അറിയിച്ചു. ദുരന്തത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്‌തു.

കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ഭരണകൂടത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കനത്ത മഴ ഒരു ദിവസത്തേക്ക് കൂടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

റായ്‌ഗഡിൽ മരിച്ചത് 49 പേർ

റായ്‌ഗഡിലെ തലായിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 38 പേരും പോളദ്‌പൂരിലെ മണ്ണിടിച്ചിലിൽ 11 പേരുമാണ് മരിച്ചത്. റായ്‌ഗഡിൽ എൻ‌ഡി‌ആർ‌എഫാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

സതാരയിൽ മരിച്ചത് 12 പേർ

സതാരയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 12 പേർ മരിച്ചു. പഠാൻ ജില്ലയിൽ 4 പേർ മരിക്കുകയും മൂന്ന് കുടുംബങ്ങളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. രക്ഷാപ്രവർത്തനം ജില്ലയിലെ ഭരണകൂടമാണ് നടത്തുന്നത്.

മുംബൈയിൽ വീട് തകർന്ന് 4 പേർ മരിച്ചു

മുംബൈയിലെ ഗോവണ്ടിയിലെ ശിവാജി നഗറിലാണ് വീട് ഇടിഞ്ഞുവീണ് നാല് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ളവർ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.

രത്‌നഗിരിയിൽ നിന്ന് രക്ഷപ്പെടുത്തിയത് 1,800 പേരെ

രത്‌നഗിരിയിലെ ചിപ്‌ളൂണിൽ നിന്നും 1,800 പ്രളയബാധിതരെയൊണ് രക്ഷപ്പെടുത്തിയത്. ചിപ്‌ളൂണിലെ പോസാരെ-ബൗദ്‌വാഡിയിൽ 17 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇതുകൂടാതെ, ഖേദ് താലൂക്കിലെ ധംനന്ദിൽ 17 വീടുകൾ തകർന്ന് വീഴുകയും ചില ആളുകൾ അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Also Read: റായ്‌ഗഡ് ദുരന്തം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി, രണ്ട് ലക്ഷം രൂപ ധനസഹായം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.