ETV Bharat / bharat

കർണാടകയിൽ പ്രവേശിക്കാൻ മഹാരാഷ്​​ട്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് മതി - കർണാടക

നേരത്തെ കേരളത്തിൽനിന്നും വരുന്നവർക്കും വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്ന രീതിയിൽ ഇളവ് നൽകുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും വ്യക്തമായ തീരുമാനം ഇനിയും എടുത്തിട്ടില്ല.

maharashtra passengers karnataka  maharashtra karnataka  maharashtra covid certificate  maharashtra negative RT PCR result  Maharashtra one vaccine dose  covid travel updates  karnataka travel updates  കർണാടക മഹാരാഷ്ട്ര  കർണാടകയിൽ പ്രവേശിക്കാൻ മഹാരാഷ്​​ട്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് മതി  കർണാടക യാത്ര  മഹാരാഷ്ട്ര കൊവിഡ് സർട്ടിഫിക്കറ്റ്  കേരള കർണാടക  കർണാടക കൊവിഡ് വാർത്തകൾ  കർണാടക  മഹാരാഷ്ട്ര
കർണാടകയിൽ പ്രവേശിക്കാൻ മഹാരാഷ്​​ട്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് മതി
author img

By

Published : Jun 30, 2021, 7:26 AM IST

ബെംഗ്ലൂരു: മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലക്ക് എത്തുന്നവർ ഒരു ഡോസ് കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്ന് കർണാടക സർക്കാർ. വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും കർണാടക സർക്കാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കി.

മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് ട്രെയിൻ മാർഗം എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റോ ഒരു ഡോസ് കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാണെന്ന് സർക്കുലറിൽ പറയുന്നു. കൊവിഡ് വ്യാപനം കുറയ്ക്കാനാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന് ബാധകമല്ല

കേരളത്തിൽനിന്നുള്ളവരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നേരത്തെ കേരളത്തിൽനിന്നും വരുന്നവർക്കും വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്ന രീതിയിൽ ഇളവ് നൽകുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും കേരളത്തോട് ചേർന്നുള്ള കർണാടകയിലെ അതിർത്തി ജില്ലകളിൽ കഴിഞ്ഞ ദിവസം മുതൽ പരിശോധന കർശനമാക്കുകയായിരുന്നു.

കുടക്, ചാമരാജ്നഗർ, ദക്ഷിണ കന്നട ജില്ലകളിലെ കേരള അതിർത്തിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയാണ് പ്രവേശിപ്പിക്കുന്നത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ സാമ്പിൾ ശേഖരിക്കാനുള്ള സൗകര്യം ഉൾപ്പെടെ പലയിടത്തും ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അതേസമയം, മഹാരാഷ്​​ട്രയിലെ നിലവിലെ സാഹചര്യം തൃപ്തികരമായതിനാലാണ് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റോ കാണിച്ചാൽ മതിയെന്ന് ഉത്തരവിറക്കിയതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കിയത്. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് ഇപ്പോഴും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിബന്ധന കർശനമായി നടപ്പാക്കുന്നതെന്നാണ് വിവരം.

ഇളവിൽ തീരുമാനം ജൂലൈ അഞ്ചിന്

അതേസമയം, സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഇളവുകൾ വിദഗ്ധരുമായും മന്ത്രിസഭാംഗങ്ങളുമായും ചർച്ചചെയ്യുമെന്നും ജൂലൈ അഞ്ചിന് ശേഷം പ്രഖ്യാപിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു.

Also Read: കോളജ് വിദ്യാർഥികൾക്ക് 10 ദിവസത്തിനകം വാക്സിൻ; കർണാടക ഉപമുഖ്യമന്ത്രി

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 3,450 പുതിയ കൊവിഡ് കേസുകളും 5,933 ഡിസ്ചാർജുകളും 93 മരണങ്ങളുമാണ് കർണാടകയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.