മുംബൈ : കയ്യുറ നിര്‍മാണ ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ പുലര്‍ച്ചെ രണ്ടേകാലോടെയാണ് തീപിടിത്തമുണ്ടായത് (6 dead in hand glove factory fire). വലൗജ് എംഐഡിസി മേഖലയിലാണ് തീപിടിത്തം ഉണ്ടായതെന്നും പുലര്‍ച്ചെ രണ്ടേകാലോടെയാണ് തങ്ങള്‍ വിവരമറിഞ്ഞതെന്നും അപ്പോള്‍ തന്നെ സംഭവസ്ഥലത്ത് എത്തിയെന്നും അഗ്നിശമന സേന അറിയിച്ചു.
അപ്പോഴേക്കും കെട്ടിടം മുഴുവന്‍ തീവിഴുങ്ങിയിരുന്നു. ആറ് പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന് അവിടെ തടിച്ച് കൂടിയിരുന്നവര്‍ തങ്ങളെ അറിയിച്ചതായും സേന വ്യക്തമാക്കി. ആറ് മൃതദേഹങ്ങള്‍ തങ്ങള്‍ കണ്ടെടുത്തു എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി (Maharashtra hand glove fire).
നേരത്തെ അഞ്ച് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടമുണ്ടാകുമ്പോള്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല. തീപിടിക്കുമ്പോള്‍ തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. പതിനഞ്ച് പേര്‍ ഇവിടെ ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്ക് രക്ഷപ്പെടാനായി. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.
Also read: പേപ്പര്‍ മില്ലിന് തീപിടുത്തം; വെള്ളൂർ കെപിപിഎൽ കമ്പനിയിൽ വീണ്ടും അഗ്നിബാധ
തെലങ്കാനയില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം : കഴിഞ്ഞ ശനിയാഴ്‌ച (ഡിസംബര്‍ 23) വൈകിട്ട് ഗുഡിമൽകാപൂരിലെ അങ്കുര ആശുപത്രിയിലും തീപിടിത്തമുണ്ടായിരുന്നു. ആശുപത്രിയിലെ ആറാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ആശുപത്രി ജീവനക്കാരായ നഴ്‌സുമാരാണ് കെട്ടിടത്തിലെ ആറാം നിലയില്‍ താമസിക്കുന്നത്.
കെട്ടിടത്തില്‍ നിന്നും തീ പടര്‍ന്നതോടെ താമസ സ്ഥലത്തുണ്ടായിരുന്ന നഴ്‌സുമാര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. മുകളിലെ നിലയില്‍ നിന്ന് പടര്‍ന്ന തീ ആശുപത്രിയുടെ താഴത്തെ നിലയിലേക്ക് പടര്‍ന്നു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അഗ്നി ശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. ആശുപത്രിക്കുള്ളില്‍ കുടുങ്ങിയ നാല് സ്‌ത്രീകളെയും രണ്ട് കുട്ടികളെയും പുറത്തെത്തിച്ചു (Private Hospital Caught Fire In Hyderabad).
തീ താഴത്തെ നിലയിലേക്ക് പടര്‍ന്നത് നിയന്ത്രണ വിധേയമാക്കുന്നതിന് വെല്ലുവിളിയായെങ്കിലും തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തില്‍ താമസിക്കുന്ന നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം കത്തി നശിച്ചു. അതേസമയം ആശുപത്രിയില്‍ അപകട സമയത്ത് എത്ര രോഗികള്‍ ഉണ്ടായിരുന്നുവെന്നതും തീപിടിത്തതിന്‍റെ കാരണവും വ്യക്തമല്ല. ആശുപത്രി പരിസരം മുഴുവന്‍ പുക ഉയര്‍ന്നു.