മുംബൈ: മഹാരാഷ്ട്രയിലെ മഹദിയില്‍ മണ്ണിടിച്ചലുണ്ടായ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍റേയും സൈന്യത്തിന്‍റേയും സഹായം ആവശ്യപ്പെട്ടതായി മന്ത്രി അദിതി തത്‌കറെ അറിയിച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ള രക്ഷാ പ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്താനായിട്ടില്ല.
പ്രദേശത്ത് 400 മുതൽ 500 വരെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. അതേസമയം കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ എൻഡിആർഎഫിന്‍റെ ഒരു സംഘം ചിഖ്‌ലി ഗ്രാമത്തിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി മാറ്റുകയാണ്.
also read: തീരമേഖലയിൽ നിന്നും ടോക്കിയോയിലേക്ക്; പ്രാർത്ഥനയോടെ അലക്‌സിന്‍റെ കുടുംബം