മുംബൈ: മഹാരാഷ്ട്രയിൽ ഇതുവരെ 66 പേർക്ക് കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് അഞ്ച് പേരാണ് ഡെൽറ്റ പ്ലസ് ബാധിച്ച് മരിച്ചത്.
Also Read: വീണ്ടും റെക്കോഡ്: സംസ്ഥാനത്ത് 5.35 ലക്ഷം പേര്‍ക്ക് വാക്‌സിൻ നല്‍കി
അതിൽ രണ്ട് പേർ പൂർണമായും വാക്‌സിൻ സ്വീകരിച്ചവരും രണ്ട് പേർ ഒരു ഡോസ് വാക്‌സിൻ എടുത്തവരുമാണ്. മരിച്ചവരെല്ലാവരും 65 വയസിന് മുകളിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരുമാണ്.
കൊവിഡ് കേസുകൾ വർധിച്ചാൽ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. മൂന്നാം തരംഗം നേരിടാനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനം ആരംഭിച്ചതായും ഉദ്ദവ് താക്കറെ അറിയിച്ചു. വെള്ളിയാഴ്ച 6,686 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകിരിച്ചത്. 158 മരണവും റിപ്പോർട്ട് ചെയ്‌തു
ഡെൽറ്റ പ്ലസ്; മൂന്നാം തരംഗം നേരത്തെ എത്താം
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ B.1.617.2 എന്ന ഡെൽറ്റ വകഭേദവുമായി വളരെ അടുത്ത ബന്ധമുള്ളതാണ് B.1.617.2.1 അഥവാ AY. 1 എന്ന ഡെൽറ്റ പ്ലസ് വകഭേദം. മറ്റു പല വകഭേദങ്ങളെയും പോലെ മുനകൾ പോലുള്ള സ്‌പൈക് പ്രോട്ടീൻ മേഖലയിലാണ് ഡെൽറ്റ പ്ലസിനും വ്യതിയാനം സംഭവിച്ചിരിക്കുന്നത്.
ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദമായ ഇന്ത്യയിലെ വാക്സീനുകൾ ഡെൽറ്റ പ്ലസിനെതിരെ എത്രത്തോളം കാര്യക്ഷമം ആണെന്ന് അറിവായിട്ടില്ല. നിലവിൽ പതിനൊന്നോളം രാജ്യങ്ങളിലിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് പ്രതീക്ഷിച്ചതിലും നേരത്തെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.