മുംബൈ: കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന ആശങ്കയിൽ മഹാരാഷ്‌ട്രയിലെ കൊവിഡ് കണക്ക്. തിങ്കളാഴ്‌ച 12,160 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
68 ഒമിക്രോൺ കേസുകളും സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 67,12,028 ആയി ഉയർന്നു. 1748 പേർക്ക് ഇന്ന് രോഗം ഭേദമായി.
സംസ്ഥാനത്ത് നിലവിൽ 3,32,610 പേർ ഹോം ക്വാറന്‍റൈനിലും 1096 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലുമാണ്. 52,422 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്.
മുംബൈയില്‍ സ്ഥിതി രൂക്ഷം
8,082 കേസുകളാണ് മുംബൈയില്‍ മാത്രം ഇന്ന് സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്‌തു. രോഗികളുടെ എണ്ണം വർധിച്ചിട്ടും ഭൂരിഭാഗം രോഗികൾക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ 90% ആശുപത്രി കിടക്കകളും ഒഴിഞ്ഞുകിടക്കുകയാണ്.
മുംബൈയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈ മുനിസിപ്പൽ കോർപറേഷന് കീഴിൽ വരുന്ന എട്ടാം വരെയുള്ള സ്‌കൂളുകൾ ജനുവരി 31വരെ അടച്ചിടാൻ തീരുമാനിച്ചു.
Also Read: കാലാവസ്ഥ വ്യതിയാനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര പഠനം