ETV Bharat / bharat

കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; അന്വേഷണത്തിനുത്തരവിട്ട് ഉദ്ദവ് താക്കറെ

തീപിടിത്തത്തിന്‍റെ കാരണം കൃത്യമായി കണ്ടെത്തണമെന്നും അഗ്നി സുരക്ഷ സംവിധാനങ്ങൾ പര്യാപ്തമാണോയെന്നും ഉടൻ അന്വേഷിക്കണമെന്നും ബന്ധപ്പെട്ട അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.

Palghar hospital fire incident  Palghar hospital fire  Maharashtra CM  Maharashtra CM orders probe into Palghar hospital fire incident  അന്വേഷണത്തിനുത്തരവിട്ട് ഉദ്ദവ് താക്കറെ
കൊവിഡ്
author img

By

Published : Apr 23, 2021, 10:53 AM IST

മുംബൈ: പൽഘർ ജില്ലയിലെ വിരാർ പ്രദേശത്തെ വിജയ് വല്ലഭ് കോവിഡ് കെയർ ഹോസ്പിറ്റലിൽ ഉണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ ഉത്തരവിട്ടു. തീപിടിത്തത്തിന്‍റെ കാരണം കൃത്യമായി കണ്ടെത്തണമെന്നും അഗ്നി സുരക്ഷ സംവിധാനങ്ങൾ പര്യാപ്തമാണോയെന്നും ഉടൻ അന്വേഷിക്കണമെന്നും ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.

കൂടുതൽ വായിക്കാൻ: കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 രോഗികള്‍ മരിച്ചു

സംഭവത്തിൽ മുഖ്യമന്ത്രി തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തീ അണയ്ക്കുന്നതിന് മുൻ‌ഗണന നൽകണമെന്നും മറ്റ് രോഗികൾക്ക് ചികിത്സ തുടരുകയാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. പുലർച്ചെ മൂന്നരയോടെയാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ആഴത്തിലുള്ള അന്വേഷണവും ശക്തമായ നടപടിയും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.