മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1,27,079 പേർ കൂടി കൊവിഡ് വാക്സിൻ സ്വീകരിച്ചതോടെ സംസ്ഥാനത്ത് വാക്സിനെടുത്തവരുടെ ആകെ എണ്ണം 1,22,83,050 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതിൽ തന്നെ 16,10,113 പേർ ആരോഗ്യപ്രവർത്തകരും 1,481,656 പേർ മുൻനിര പോരാളികളും 9,191,281 പേർ 45 വയസിന് മുകളിൽ പ്രായമുള്ളവരുമാണ്.
അതേസമയം, കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. ഏപ്രിൽ 14 മുതൽ മെയ് 1 വരെയാണ് നിരോധനാജ്ഞ. അവശ്യ സേവനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരോധനാജ്ഞ പിൻവലിക്കും വരെ ഓഡിറ്റോറിയം, സിനിമാ തീയറ്ററുകൾ, പാർക്കുകൾ, ജിം, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല.
Read More: മഹാരാഷ്ട്രയിൽ നിരോധനാജ്ഞ, അവശ്യസേവനങ്ങളെ ഒഴിവാക്കി
കഴിഞ്ഞ ദിവസം 68,631 പുതിയ കൊവിഡ് കേസുകളും 503 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
Read More: മഹാരാഷ്ട്രയിൽ 68,631 പേർക്ക് കൂടി കൊവിഡ്