മുംബൈ: താനെയിൽ പുതുതായി 6,290 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതർ 3,56,267 ആയി. 24 മണിക്കൂറിൽ 21 കൊവിഡ് മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. താനെയിൽ ഇതുവരെ 6,620 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
താനെയിൽ മാത്രം കൊവിഡ് മരണ നിരക്ക് 1.86 ശതമാനമാണ്. ഇതുവരെ 3,02,521 പേർ കൊവിഡിൽ നിന്ന് മുക്തരായെന്നും താനെയില കൊവിഡ് രോഗമുക്ത നിരക്ക് 84.91 ശതമാനമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 47,126 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സമീപ ജില്ലയായ പൽഗാറിലെ കൊവിഡ് കേസുകൾ 54,813 ആയി. കൊവിഡ് മരണ സംഖ്യ 1,247 ആയി.