മുംബൈ : മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ 22 പേര്‍ പിടിയിൽ. 30 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന കേസിൽ ബാക്കി പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
ബുധനാഴ്‌ചയാണ് താനെ ജില്ലയിലെ ഡോംബിവ്‌ലി പ്രദേശത്തുള്ള പെണ്‍കുട്ടിയെ 30 പേർ ചേർന്ന് പീഡിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവർക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ALSO READ : ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണില്‍ പൊട്ടിത്തെറി, രണ്ട് മരണം
അതേസമയം ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ മൂന്ന് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
ബുധനാഴ്‌ച മാലിന്യം കളയാനായി പോയ പെണ്‍കുട്ടിയെ പ്രതികൾ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. ശേഷം കാട്ടിൽ ഉപേക്ഷിച്ചു. രാജീവ്, ഗുഡ്ഡു, ആശു എന്നീ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇവര്‍ ഒളിവിലാണ്.