ETV Bharat / bharat

കൊവിഡ് വ്യാപനം; ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുമെന്ന് ഉദ്ധവ്‌ താക്കറെ

അടിയന്തര ആവശ്യം പരിഗണിച്ച് വ്യാവസായിക മേഖലയിലേക്കായി ഉത്‌പാദിപ്പിക്കുന്ന ഓക്‌സിജന്‍ കൂടി മെഡിക്കല്‍ രംഗത്തേക്ക് എത്തിക്കുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

Maha may divert all oxygen supply for medical use: Thackeray  Thackeray  Maharashtra  ഓക്‌സിജൻ വിതരണം  മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  മെഡിക്കൽ ഉപയോഗം
ഓക്‌സിജൻ വിതരണം മെഡിക്കൽ ഉപയോഗത്തിനായി വിനിയോഗിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി
author img

By

Published : Apr 4, 2021, 1:12 AM IST

Updated : Apr 4, 2021, 1:31 AM IST

മുംബൈ: വ്യാവസായിക ആവശ്യത്തിനായി ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിജന്‍ കൂടി മെഡിക്കല്‍ രംഗത്തെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഓക്‌സിജൻ ഉല്‍പ്പാദന രംഗത്തെ വിതരണക്കാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായും 80 ശതമാനം വൈദ്യ മേഖലയിലും 20 ശതമാനം വ്യാവസായിക ആവശ്യങ്ങൾക്കായും ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. പകർച്ചവ്യാധിയെ നേരിടാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ലോക്ക് ഡൗൺ സംബന്ധിച്ച് തീരുമാനമായില്ലെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 47,827 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇന്ത്യയിൽ ഒറ്റ ദിവസത്തിൽ 89,129 പുതിയ കേസുകളും റിപ്പോർട്ട് ചെയ്‌തു.

Last Updated : Apr 4, 2021, 1:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.