മുംബൈ: മഹാരാഷ്‌ട്രയിൽ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ ബുധനാഴ്‌ച്ചയാണ് സംഭവം. സംഭവത്തിൽ ജിം ഉടമയായ റിതേഷ് കടത്തിനാണ് ഗുരുതര പരിക്കേറ്റത്. ജിമ്മിൽ നിന്ന് തിരികെ വരികയായിരുന്ന റിതേഷിന്‍റെ ദേഹത്തേക്ക് രണ്ട് പേർ ചേർന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ ഭാര്യയുമായി റിതേഷിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മഹാരാഷ്‌ട്രയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം - national news
പ്രതികളിലൊരാളുടെ ഭാര്യയുമായി റിതേഷിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു