മുംബൈ: മഹാരാഷ്‌ട്രയിലെ വാസായിൽ കൊവിഡ് ബാധിച്ച പത്ത് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. വാസായ് പ്രദേശത്തുള്ള വിനായക ആശുപത്രിയിലാണ് സംഭവം. നിലവിൽ വാസായിൽ 7000 ത്തോളം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 3000 പേർക്ക് ഓക്‌സിജൻ നൽകേണ്ടതുണ്ട്. എന്നാൽ ഇവർക്ക് കൊവിഡിനെ കൂടാതെ മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പക്ഷം. നിലവിൽ ആശുപത്രിയിൽ ഓക്‌സിജന്‍റെ ലഭ്യതക്കുറവില്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപിയും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി .
മഹാരാഷ്‌ട്രയിൽ കൊവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു - മഹാരാഷ്‌ട്ര
മരിച്ച പത്ത് പേർക്കും കൊവിഡിനെ കൂടാതെ മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
![മഹാരാഷ്‌ട്രയിൽ കൊവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു Maha Gudi Padva tragedy 10 die due to Oxygen shortages 10 die due to Oxygen shortages in Vasai Vasai oxygen shortage മഹാരാഷ്‌ട്ര ഓക്‌സിജൻ കിട്ടാതെ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11362366-192-11362366-1618124199388.jpg?imwidth=3840)