മുംബൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അടിയന്തിര യാത്രകൾക്കായി ഇ-പാസ് സംവിധാനം വീണ്ടും അവതരിപ്പിച്ച് മഹാരാഷ്ട്ര. അന്തർ-സംസ്ഥാന, അന്തർ-ജില്ലാ യാത്രകള്‍ക്കാണ് ഈ സംവിധാനം ഒരുക്കിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. യാത്രകള്‍, ഓഫീസുകളിൽ ഹാജരാകൽ, വിവാഹ ചടങ്ങുകൾ എന്നിവയിൽ മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങൾ വ്യാഴാഴ്ച രാത്രി മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു.
അടിയന്തിര സാഹചര്യങ്ങളിൽ ആളുകൾക്ക് onhttps: //covid19.mhpolice.in/ എന്ന വെബ്സൈറ്റിലൂടെ ആവശ്യമായ രേഖകൾ സമർപ്പിച്ച് യാത്രയുടെ ആവശ്യം രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാമെന്ന് മഹാരാഷ്ട്ര ഡി.ജി.പി സഞ്ജയ് പാണ്ഡെ പറഞ്ഞു. ഓൺലൈൻ വഴി ഇ-പാസ് നേടുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് അവിടെയുള്ള ഉദ്യോഗസ്ഥരുടെ സഹായത്താല്‍ പൂരിപ്പിക്കാമെന്നും പാണ്ഡെ പറഞ്ഞു.