താനെ: ഗുണ്ടാസംഘ തലവന്‍ ഇജാസ് ലക്‌ദാവാലയെ ആന്‍റി-എക്‌സ്‌ട്രാക്ഷൻ സെൽ (എഇസി) കസ്റ്റഡിയിലെടുത്തു. കല്യാൺ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്നുകാലി കച്ചവടക്കാരനിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനാണ് എഇസി ഇയാളെ കസ്റ്റഡിയിലെടുത്തത്.
2019 നവംബർ 22നാണ് പണമാവശ്യപ്പെട്ട് പരാതിക്കാരന് കോള്‍ വന്നത്. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പടുത്തി. തുടര്‍ന്ന് കല്യാൺ ഡിവിഷനിലെ ബസാർപെത്ത് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ മുൻ സഹായിയായ ലക്‌ദാവാലയുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.