ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ചോദ്യം ചെയ്‌ത് ഡിഎംകെ നേതാവ് എ രാജ സമര്‍പ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. അടിയന്തരമായി വാദം കേൾക്കണമെന്നാവശ്യപ്പെടുന്ന ഹർജിയാണ് ഹൈക്കോടതി നിരസിച്ചത്. രാജ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂർ അദ്ദേഹത്തെ വിലക്കുകയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തത്. ഇത് ചോദ്യം ചെയ്‌താണ് രാജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഡിഎംകെയുടെ താര പ്രചാരകരുടെ പട്ടികയിൽ നിന്നും രാജയുടെ പേര് നീക്കം ചെയ്തിരുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്.