ETV Bharat / bharat

കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി

മുഖ്യമന്ത്രി കൊവിഡ് അനുകമ്പ നിയുക്തി യോജന' പദ്ധതി പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Madhya Pradesh to provide jobs to kin of state govt employees died on COVID duty Madhya Pradesh jobs to kin of state govt employees died on COVID duty COVID govt employees കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കൊവിഡ് ബന്ധുക്കള്‍ക്ക് ജോലി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ
കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി
author img

By

Published : May 17, 2021, 8:27 PM IST

ഭോപ്പാല്‍: കൊവിഡ് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട സംസ്ഥാന ജീവനക്കാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മുഖ്യമന്ത്രി കൊവിഡ് അനുകമ്പ നിയുക്തി യോജന' പദ്ധതി പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പകർച്ചവ്യാധിയുടെ സമയത്ത് സംസ്ഥാനത്തെ പല ഉദ്യോഗസ്ഥരും തങ്ങളുടെ കടമകൾ ജാഗ്രതയോടെ നിർവഹിക്കുന്നു. കൊവിഡ് ഭീതിയില്‍ നമ്മള്‍ വീടുകൾക്കുള്ളിൽ കഴിയുമ്പോള്‍ ഞങ്ങളുടെ ജീവനക്കാരിൽ പലരും അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കുകയാണെന്നും ചൗഹാൻ പറഞ്ഞു.

Read Also…….. കൊവിഡ് ബാധിച്ച് മതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം: മധ്യപ്രദേശ് സർക്കാർ

കൊവിഡ് മൂലം ആളുകളെ സേവിക്കുന്നതിനിടെ നിരവധി ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. അവരുടെ കുടുംബത്തെ പരിപാലിക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. മുഖ്യമന്ത്രി കൊവിഡ് അനുകമ്പ നിയുക്തി യോജന ഇതിനായി ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം, കൊവിഡ് ഡ്യൂട്ടി സമയത്ത് ജീവൻ നഷ്ടപ്പെട്ട എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും കുടുംബാംഗങ്ങൾക്ക് ജോലി നൽകും, അതിനാൽ അവർക്ക് സ്ഥിര വരുമാനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ 94,652 സജീവ കേസുകളാണ് ഉള്ളത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.