ETV Bharat / bharat

മധ്യപ്രദേശിലുള്ള വന്യജീവി സങ്കേതത്തിൽ തീപിടുത്തം - fire mishap in Ratapani wildlife sanctuary

തിങ്കളാഴ്ച രാവിലെ ആരംഭിച്ച തീപിടുത്തം വന്യജീവി സങ്കേതത്തിനടുത്തുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചു

Ratapani wildlife sanctuary fire  Ratapani wildlife sanctuary fire mishap  fire mishap in Ratapani wildlife sanctuary  Ratapani wildlife sanctuary news
മധ്യപ്രദേശിലുള്ള വന്യജീവി സങ്കേതത്തിൽ തീപിടുത്തം
author img

By

Published : Apr 27, 2021, 5:21 AM IST

ഭോപ്പാൽ: മധ്യപ്രദേശിലെ രതപാനി വന്യജീവി സങ്കേതത്തിലെ വനമേഖലയിൽ തീപിടുത്തം. തിങ്കളാഴ്ച ഉണ്ടായ തീപിടുത്തത്തിൽ നൂറുകണക്കിന് ഏക്കർ വനമേഖല കത്തി നശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച തീപിടുത്തം വന്യജീവി സങ്കേതത്തിനടുത്തുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചു. വന മേഖലയുടെ പ്രധാന പ്രദേശങ്ങളിലും തീപടർന്നു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമന സേനകളും സ്ഥലത്തെത്തി തീ അണച്ചു. എന്നിരുന്നാലും, തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വേനൽക്കാലത്തെ ചൂടും മഴയുടെ അഭാവവും ആവാം കാരണമെന്നാണ് നിഗമനം. സംഭത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.