ETV Bharat / bharat

സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കി, മധ്യപ്രദേശ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത് നഴ്‌സ് മരിച്ച് 2 മാസം പിന്നിട്ടപ്പോള്‍ - ബദൂള്‍

വീടിനടുത്തുള്ള ജില്ലയിലേക്ക് സ്ഥലം മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് ബദൂള്‍ സ്വദേശിയായ തൻവി മധ്യപ്രദേശ് ആരോഗ്യ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചത്.

madhya pradesh health department  transfer of nurse after her death  madhya pradesh transfer of nurse after her death  madhya pradesh  മധ്യപ്രദേശ് ആരോഗ്യവകുപ്പ്  സ്ഥലം മാറ്റം  ആത്മഹത്യ ചെയ്‌ത നഴ്‌സിന് സ്ഥലം മാറ്റം  ബദൂള്‍  തൻവി
tanvi
author img

By

Published : Feb 26, 2023, 9:25 AM IST

ശിവപുരി: മരിച്ച് 65 ദിവസം പിന്നിട്ടപ്പോള്‍ നഴ്‌സിന് സ്ഥലം മാറ്റം നല്‍കി മധ്യപ്രദേശ് ആരോഗ്യ വകുപ്പ്. അടുത്തിടെ പുറത്തുവിട്ട പുതിയ ലിസ്റ്റിലാണ് മരിച്ച ബദൂള്‍ സ്വദേശിയായ തൻവി ദബാനെഡിന്‍റെ (28) പേരും ഇടം പിടിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് തന്‍വി ആത്മഹത്യ ശ്രമത്തിന് പിന്നാലെ ആശുപത്രിയില്‍ മരണപ്പെട്ടത്.

ഖോഡ് ഹെല്‍ത്ത് സെന്‍ററിലായിരുന്നു തന്‍വി ജോലി ചെയ്‌തിരുന്നത്. ഇവിടെ നിന്നും തന്‍റെ വീടിനടുത്തുള്ള ആശുപത്രിയിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് തന്‍വി ആരോഗ്യ വകുപ്പിന് അപേക്ഷ നല്‍കി. ഇതില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ തയ്യാറായില്ല.

എന്നാല്‍, യുവതിയുടെ മരണശേഷം ഇവരെ ശിവപുരി ജില്ലയില്‍ നിന്നും റെയ്‌സനിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. ഫെബ്രുവരി 23നാണ് ഇത് സംബന്ധിച്ച പട്ടിക മധ്യപ്രദേശ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.

ആത്മഹത്യക്ക് ശ്രമിച്ച തന്‍വിയെ ഡ്യൂട്ടിക്ക് വിളിക്കാനെത്തിയ വാര്‍ഡ് ബോയ് ആണ് ആദ്യം താമസസ്ഥലത്തെ മുറിക്കുള്ളില്‍ നിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും യുവതി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തന്‍വി, വീട്ടിൽ നിന്ന് അകന്നു നിൽക്കുന്നതിനാലും ജോലി സമ്മര്‍ദവും മൂലം വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.