ന്യൂഡല്‍ഹി: കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവുള്ളത് കേരളത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) സര്‍വേ റിപ്പോർട്ട്. കേരളത്തില്‍ 44.4 ശതമാനമാണ് 'സീറോ പോസിറ്റീവ്' ആയവര്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മധ്യപ്രദേശാണ്. ഇവിടെ 79 ശതമാനം പേര്‍ സീറോ പോസിറ്റീവാണ്.
21 സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സര്‍വേ നടത്തിയ 11 സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും വൈറസിനെതിരെ ആന്‍റിബോഡികള്‍ വികസിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. ജൂണ്‍ 14 നും ജൂലൈ 6 നും ഇടയിലാണ് ഐസിഎംആര്‍ സീറോ സര്‍വേ നടത്തിയത്.
also read:'ഇനിയും കട അടച്ചിടാൻ പറ്റില്ല' ; സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് വ്യാപാരികള്‍
കര്‍ണാടക ( 69.8), തമിഴ്‌നാട് (69.2), ആന്ധ്രാപ്രദേശ് (70.2), രാജസ്ഥാന്‍ (76.2), ബിഹാര്‍ (75.9), ഗുജറാത്ത് (75.3), ഛത്തീസ്ഗഡ് (74.6), ഉത്തരാഖണ്ഡ് (73.1), ഒഡിഷ ( 68.1), പഞ്ചാബ് (66.5), തെലങ്കാന ( 63.1), ജമ്മു കശ്മീര്‍ ( 63), ഹിമാചല്‍പ്രദേശ് ( 62), ജാര്‍ഖണ്ഡ് ( 61.2), പശ്ചിമബംഗാള്‍ ( 60.9), ഹരിയാന ( 60.1), മഹാരാഷ്ട്ര (58) എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്.
കൂടാതെ ദേശീയതലത്തില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഐസിഎംആറുമായി സഹകരിച്ച് ജില്ലാതല സര്‍വേകള്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ദേശീയ തലത്തില്‍ കൊവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി മനസ്സിലാക്കുന്നതിനാണ് ഐസിഎംആര്‍ ദേശീയ തലത്തില്‍ സീറോ സര്‍വേ നടത്തിയത്.