ETV Bharat / bharat

നിയമസഭ തെരഞ്ഞെടുപ്പ്‌ ; മധ്യപ്രദേശില്‍ 71.11 %, ഛത്തീസ്‌ഗഡില്‍ 67.34 % പോളിംഗ് രേഖപ്പെടുത്തി - voting updates

Assembly Election updates വൈകുന്നേരം 5 മണി വരെ മധ്യപ്രദേശില്‍ 71.11 ശതമാനവും, ഛത്തീസ്‌ഗഡില്‍ 67.34 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിലെ അഗർ മാൽവയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം - 82, ഇസിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

Madhya Pradesh  Chhattisgarh  Assembly Election updates  Madhya Pradesh Chhattisgarh Assembly Election  നിയമസഭ തെരഞ്ഞെടുപ്പ്‌  മധ്യപ്രദേശ്‌  ഛത്തീസ്‌ഗഡ്‌  പോളിംഗ് രേഖപ്പെടുത്തി  voting updates  Election Commission of India
Madhya Pradesh Chhattisgarh Assembly Election
author img

By ETV Bharat Kerala Team

Published : Nov 17, 2023, 11:05 PM IST

മധ്യപ്രദേശ്‌/ഛത്തീസ്‌ഗഡ്‌: വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പോളിങ് ശതമാനം പുറത്തുവന്നു. മധ്യപ്രദേശില്‍ വൈകുന്നേരം 5 മണി വരെ 71.11 ശതമാനവും, ഛത്തീസ്‌ഗഡില്‍ 67.34 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിലെ അഗർ മാൽവയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം - 82, ഇസിഐ (Election Commission of India-ECI) ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട്‌ സംസഥാനങ്ങളിലുമായി 3491 സ്ഥാനാര്‍ഥികളാണ്‌ മത്സരിച്ചത്‌. ഛത്തീസ്‌ഗഡില്‍ 70 സീറ്റിലേക്കും മധ്യപ്രദേശില്‍ മുഴുവന്‍ സീറ്റിലുമാണ്‌ വോട്ടെടുപ്പ്‌ (Madhya Pradesh Chhattisgarh Assembly Election). നവംബര്‍ ഏഴിനായിരുന്നു ഛത്തീസ്‌ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 90 അസ്ലംബി സീറ്റുകളില്‍ 20 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ 64,626 പോളിംഗ് സ്റ്റേഷനുകളാണ്‌ സജ്ജീകരിച്ചത്‌.ആകെ 5,60,58,521 പേർ വോട്ട് ചെയ്യാൻ അർഹതയുണ്ട്. ഇതിൽ 2,87,82,261 പുരുഷന്മാരും 2,71,99,586 സ്‌ത്രീകളും 1,292 മൂന്നാം ലിംഗക്കാരും ഉൾപ്പെടുന്നു. 2,280 പുരുഷന്മാരും 252 സ്‌ത്രികളും ഒരു മൂന്നാം ലിംഗക്കാരും ഉൾപ്പെടെ 2,533 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്.

ഛത്തീസ്‍‌ഗഡിലെ ഗരിയാബന്ദിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഐടിബിപി ജവാൻ കൊല്ലപ്പെട്ടിരുന്നു. ഹെഡ് കോൺസ്റ്റബിൾ ജോഗിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായായിരുന്നു ആക്രമണം. കൂടാതെ ഇന്നലെ രാത്രിയാണ് മൊറേനയിൽ ഒരാൾ മരിച്ച സംഭവം നടന്നതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്‌ടറൽ ഓഫീസർ അനുപം രഞ്ജൻ പറഞ്ഞു.

ഇത് തെരഞ്ഞെടുപ്പിന് മുമ്പുള്ള സംഭവമാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം എഫ്‌ഐആർ ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ഇൻഡോറിൽ ചെറിയ തര്‍ക്കം നടന്നതായും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും എന്നാൽ പോളിംഗ് പ്രക്രിയയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. സ്‌ഫോടനത്തില്‍ ഒരു ഐടിബിപി സൈനികന്‍ കൊല്ലപ്പെട്ടു. ഐടിബിപി ഹെഡ്‌ കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിങ്ങാണ് മരിച്ചത്. ഗാരിയബന്ദിലെ ബഡേ ഗോബ്രയ്‌ക്ക് സമീപമാണ് സംഭവം. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം സുരക്ഷ സേനയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവർ സുരക്ഷിതമായി മെയിൻപൂർ പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ALSO READ: നിയമസഭ തെരഞ്ഞെടുപ്പ് : മധ്യപ്രദേശും ഛത്തീസ്‌ഗഡും പോളിങ് ബൂത്തിലേക്ക്; ജനവിധി കാത്ത് ബിജെപിയും കോണ്‍ഗ്രസും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.