ഇൻഡോർ: മധ്യപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം. 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ്. ബസിലുണ്ടായിരുന്നത് 40 പേർ. ധർ ജില്ലയിലെ ഖല്‍ഘട്ടിലാണ് അപകടം.
15 പേരെ രക്ഷപ്പെടുത്തി. പാലത്തിന് മുകളില്‍ നിന്ന് ബസ് പുഴയിലേക്ക് വീഴുകയായിരുന്നു. ഇൻഡോറില്‍ നിന്ന് പൂനെയിലേക്ക് പോയ മധ്യപ്രദേശ് റോഡ്‌വെയ്‌സിന്‍റെ ബസാണ് അപകടത്തില്‍ പെട്ടത്. രക്ഷപ്രവർത്തനം പുരോഗമിക്കുന്നു. മരണ സംഖ്യ ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് പൊലീസ്.