അമരാവതി: ആന്ധ്രാപ്രദേശിലെ മന്ദനപള്ളി ഇരട്ട കൊലപാതകത്തിൽ മാതാപിതാക്കളായ പുരുഷോത്തം, പദ്‌മജ എന്നിവരെ റിമാൻഡ് ചെയ്‌തു. അലഖ്യ, സായ് ദിവ്യ എന്നിവരെയാണ് ദുർമന്ത്രവാദത്തിൻ്റെ പേരിൽ മാതാപിതാക്കൾ തലക്കടിച്ച് കൊന്നത്. മാതാപിതാക്കൾക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
കസ്റ്റഡിയിലിരിക്കെ "ഞാൻ ശിവൻ" അണെന്ന് അമ്മ പദ്‌മജ ആവർത്തിക്കുന്നുണ്ടായിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന നിഗമനത്തിൽ പൊലീസ് പദ്‌മജയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. അതേസമയം കേസിൽ പുറത്തുനിന്നുള്ളവർക്ക് പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.
ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിലുള്ള വീട്ടിൽ വച്ചാണ് പൂജ നടക്കുന്നതിനിടയിൽ സ്വന്തം മക്കളെ അന്ധ വിശ്വാസങ്ങളുടെ പേരിൽ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ഭർത്താവ് കൃത്യത്തിന് മൗനാനുവാദം നൽകി അരികിൽ ഉണ്ടായിരുന്നു. വീട്ടിൽ പൂജ നടക്കുന്നതിനിടയിൽ മൂത്ത മകൾ അലഖ്യയെ തൃശൂലം കൊണ്ട് കുത്തിയാണ് സ്വന്തം അമ്മ കൊലപ്പെടുത്തിയത്. ശേഷം ഇളയ മകളെ വായിൽ ചെമ്പ് പാത്രം കുത്തിയിറക്കിയതിന് ശേഷം ഡമ്പൽ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.