ETV Bharat / bharat

Lumpy Virus Infected Cattle Death Jharkhand ലംപി വൈറസ് ബാധ : ജാർഖണ്ഡിൽ 1000 ലധികം കന്നുകാലികൾ ചത്തു, പ്രതിരോധ കുത്തിവയ്‌പ്പ് തുടരുന്നു - ജാർഖണ്ഡിൽ കന്നുകാലികളിൽ വൈറസ് ബാധ

Jharkhand Cattle Death Due to Lumpy Virus ലംപി വൈറസ് ബാധിച്ച് കന്നുകാലികൾ ചത്തൊടുങ്ങുന്ന സാഹചര്യത്തിൽ ജാർഖണ്ഡിൽ പ്രതിരോധ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

lumpy virus  Jharkhand Cattle Death  Lumpy Virus Infected Cattle Death  deaths of 1000 bovines  Lumpy Virus infection  Department of Animal Welfare Jharkhand  ലംപി വൈറസ്  ലംപി വൈറസ് ബാധ  കന്നുകാലികൾ ചത്തൊടുങ്ങുന്നു  ജാർഖണ്ഡിൽ കന്നുകാലികളിൽ വൈറസ് ബാധ  മൃഗസംരക്ഷണ വകുപ്പ്
Lumpy Virus Infected Cattle Death Jharkhand
author img

By ETV Bharat Kerala Team

Published : Sep 5, 2023, 10:41 PM IST

റാഞ്ചി : ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ ലംപി വൈറസ് (Lumpy Virus) ബാധിച്ച് ആയിരത്തിലധികം കന്നുകാലികൾ ചത്തു (Cattle Death). കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഛത്ര, ഗർവ, പലാമു, ലത്തേഹാർ, സാഹിബ്‌ഗഞ്ച്, ഗോഡ്ഡ, ദുംക, ഗുംല, രാംഗഡ്, ഹസാരിബാഗ് തുടങ്ങിയ ജില്ലകളിലാണ് വൈറസ് ബാധിച്ച് കന്നുകാലികൾ ചത്തൊടുങ്ങിയത്. കന്നുകാലികളിൽ വ്യാപകമായി വൈറസ് ലക്ഷണങ്ങൾ (Virus Symptoms In Cattle) കണ്ടതിനെ തുടർന്ന് സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് (Department of Animal Welfare) കർഷകരോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കൂടുതൽ കന്നുകാലികളിലേക്ക് വൈറസ് പടരാതിരിക്കാൻ നിലവിൽ രോഗലക്ഷണമില്ലാത്ത കന്നുകാലികളിൽ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുകയാണ് മൃഗസംരക്ഷണ വകുപ്പ്. സംഭവത്തിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെ അവധികളും സർക്കാർ റദ്ദാക്കി. രോഗ ബാധയെ കുറിച്ച് കൂടുതൽ അറിയാൻ കന്നുകാലികളുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയക്കാൻ ജില്ല മൃഗസംരക്ഷണ ഓഫിസർമാക്കും നോഡൽ ഓഫിസർമാർക്കും വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ലംപി വൈറസിന്‍റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 10 ദിവസത്തിനുള്ളിൽ തന്നെ മൃഗങ്ങൾ ചത്തുവീഴുന്നതായാണ് കർഷകർ പറയുന്നത്. പ്രധാനമായും രോഗബാധിതരായ ഈച്ചകൾ, കൊതുകുകൾ, പേൻ എന്നിവ കടിക്കുന്നതിലൂടെയാണ് കന്നുകാലികൾക്ക് ലംപി വൈറസ് ബാധ ഉണ്ടാകുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ മൂക്ക്, വായ, മുറിവുകൾ എന്നിവയിൽ നിന്നും വരുന്ന സ്രവങ്ങൾ രോഗവ്യാപനം വർധിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ മെയ് മാസങ്ങളിലായി പശ്ചിമ ബംഗാളിലും സമാനമായ രീതിയിൽ കന്നുകാലികളിൽ ലംപി വൈറസ് ബാധ ഉണ്ടായിരുന്നു. ഡാർജീലിംഗ്, കലിംപോങ് ജില്ലകളിലാണ് കന്നുകാലികളിൽ വൈറസ് ബാധ കണ്ടത്. 1000ത്തോളം മൃഗങ്ങൾക്ക് വൈറസ് ബാധ ഉണ്ടായെങ്കിലും മൃഗസംരക്ഷണ വകുപ്പിന്‍റെ സംയോജിത ഇടപെടലിൽ നിരവധി കന്നുകാലികൾ സുഖം പ്രാപിച്ചിരുന്നു. എന്നിരുന്നാലും 40 ഓളം കന്നുകാലികൾ വൈറസ് ബാധിച്ച് ചത്തതായാണ് വിവരം.

ഹെർപ്പസ് വൈറസ് ബാധിച്ച ആന ചരിഞ്ഞു : ഇക്കഴിഞ്ഞ ജൂൺ മാസം പാലക്കാട് അട്ടപ്പാടിയിൽ ഹെർപ്പസ് വൈറസ് ബാധ മൂലം കുട്ടിയാന ചരിഞ്ഞിരുന്നു. ചാളയൂരില്‍ രണ്ട് വയസുള്ള കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്. രാത്രിയിൽ ചരിഞ്ഞ കുട്ടിയാനയുടെ ജഡം പുതൂർ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയതോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Also Read : VIDEO| അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്‍ ചരിഞ്ഞനിലയിൽ; ഹെർപ്പസ് വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.