ETV Bharat / bharat

ആഫ്രിക്കന്‍ പന്നിപനിക്ക് പിന്നാലെ പിടിമുറുക്കി 'ലംപി സ്‌കിന്‍ ഡിസീസും' - അനിമൽ ഹെൽത്ത് ആൻഡ് പ്രൊഡക്ഷൻ

ആഫ്രിക്കൻ പന്നിപ്പനിക്ക് ശേഷം ജാര്‍ഖണ്ഡില്‍ കന്നുകാലികള്‍ക്കിടയില്‍ ആശങ്കപരത്തി പകർച്ചവ്യാധി വൈറൽ രോഗമായ ലംപി സ്‌കിന്‍ ഡിസീസ്, മരണങ്ങളില്ലാത്തത് ആശ്വാസമാകുന്നു

Lumpy Skin disease  Lumpy Skin disease on Cattle  Cattle  disease on Cattle Latest Update  African Swine  cases raising on Lumpy Skin disease  Jharkhand  ആഫ്രിക്കന്‍ പന്നിപനി  ലംപി സ്‌കിന്‍ ഡിസീസും  ലംപി സ്‌കിന്‍ ഡിസീസ്  കന്നുകാലികള്‍ക്കിടയില്‍ ആശങ്കപരത്തി പകർച്ചവ്യാധി  വൈറൽ രോഗമായ  റാഞ്ചി  ജാര്‍ഖണ്ഡ്  എല്‍എസ്‌ഡി  മൃഗസംരക്ഷണ വകുപ്പ്  അനിമൽ ഹെൽത്ത് ആൻഡ് പ്രൊഡക്ഷൻ  വിപിൻ ബിഹാരി മഹ്ത
ആഫ്രിക്കന്‍ പന്നിപനിക്ക് പിന്നാലെ പിടിമുറുക്കി 'ലംപി സ്‌കിന്‍ ഡിസീസും'; മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസം
author img

By

Published : Sep 14, 2022, 9:21 PM IST

റാഞ്ചി: ആയിരത്തിലധികം പന്നികളെ കൊന്നൊടുക്കിയ ആഫ്രിക്കൻ പന്നിപ്പനിക്ക് ശേഷം ആശങ്കപരത്തി പകർച്ചവ്യാധി വൈറൽ രോഗമായ ലംപി സ്‌കിന്‍ ഡിസീസ് (എല്‍എസ്‌ഡി) പിടിമുറുക്കുന്നു. കന്നുകാലികളെ ബാധിക്കുന്ന ത്വക്ക് രോഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മൃഗങ്ങളുടെ മരണമൊന്നും ഇതുവരെയും ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥര്‍ അറിയിച്ചു. കന്നുകാലികളില്‍ പനിയും, ചർമത്തിൽ ചെറുമുഴകള്‍ കാണപ്പെടുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ലംപി സ്‌കിന്‍ ഡിസീസ്.

കൊതുക്, ഈച്ച, പേൻ, പല്ലി എന്നിവയിലൂടെ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന ഈ വൈറൽ പകർച്ചവ്യാധി മൃഗങ്ങളില്‍ മാരകമായേക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നുണ്ട്. റാഞ്ചി, ദിയോഘർ ജില്ലകളിൽ നിന്ന് ലംപി സ്‌കിന്‍ ഡിസീസിനെക്കുറിച്ച് തങ്ങൾക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് പ്രൊഡക്ഷൻ ഡയറക്‌ടർ വിപിൻ ബിഹാരി മഹ്ത പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് 24 ജില്ലകളിലും ഏതെങ്കിലും തരത്തിലുള്ള ചർമരോഗങ്ങൾ റിപ്പോർട്ട് ചെയ്താൽ സാമ്പിളുകൾ അയയ്ക്കാൻ ആവശ്യപ്പെടുകയും നിര്‍ദേശം നൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വളരെ കുറവ് കേസുകൾ മാത്രമേ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളുവെന്നും രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കന്നുകാലികളെ നിരീക്ഷണാര്‍ത്ഥം ഒറ്റപ്പെടുത്താന്‍ ക്ഷീരകർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. ത്വക്കില്‍ രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ചെറുമുഴകള്‍, കടുത്ത പനി, പാലുത്പാദനം കുറയുക, വിശപ്പില്ലായ്മ, കണ്ണിൽ നിന്ന് നീരൊഴുക്ക് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് പടർന്നുപിടിച്ച എല്‍എസ്‌ഡി മൂലം ഇതുവരെ 57,000 കന്നുകാലികൾ ചത്തതായി കേന്ദ്രം അടുത്തിടെ അറിയിച്ചിരുന്നു.

നിലവില്‍ എല്‍എസ്‌ഡി പകര്‍ച്ചവ്യാധിക്ക് വാക്സിനുണ്ടെന്നത് ആശ്വാസകരമാണെന്ന് വിപിൻ ബിഹാരി മഹ്ത അറിയിച്ചു. അതേസമയം, ആഫ്രിക്കൻ പന്നിപ്പനി (എഎസ്എഫ്) സംബന്ധിച്ച് സംസാരിച്ച അദ്ദേഹം സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംസ്ഥാനത്ത് മരണനിരക്കും കുറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ റാഞ്ചിയിലെ കാങ്കെ ആസ്ഥാനമായുള്ള സർക്കാർ പന്നി വളർത്തൽ ഫാമിൽ രോഗം പിടിമുറുക്കുന്നതിന് മുമ്പ് 1,100 പന്നികളുണ്ടായിരുന്നുവെന്നും നിലവില്‍ 300 പന്നികൾ മാത്രമേയുള്ളൂവെന്നുമാണ് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.