ETV Bharat / bharat

കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്

നിക്ഷേപം സംബന്ധിച്ച ധാരണാപത്രത്തില്‍ കർണാടക സർക്കാരും ലുലു ഗ്രൂപ്പും ഒപ്പുവച്ചു

Lulu Group to invest Karnataka  Lulu Group  Lulu Group to invest Rs 2000 crore in Karnataka  Lulu Group to setting up malls food processing units in Karnataka  Karnataka Chief Minister Basavaraj Bommai  Lulu Group Chairman MA Yusuff Ali  Lulu Group and karnataka govt signed memorandum of understanding  കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്  ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി  ബസവരാജ് ബൊമ്മെ
കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്
author img

By

Published : May 24, 2022, 7:21 AM IST

ദാവോസ്(സ്വിറ്റ്‌സര്‍ലന്‍ഡ്): കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. നാല് ഷോപ്പിങ് മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, കയറ്റുമതി ലക്ഷ്യമിട്ടുള്ള ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ എന്നിവയാണ് ലുലു ഗ്രൂപ്പ് കർണാടകയിൽ സ്ഥാപിക്കുക.

നിക്ഷേപം സംബന്ധിച്ച ധാരണാപത്രത്തില്‍ കർണാടക സർക്കാരും ലുലു ഗ്രൂപ്പും ഒപ്പുവച്ചു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ കർണാടക അഡിഷണൽ ചീഫ് സെക്രട്ടറി (വ്യവസായം) ഇവി രമണറെഡ്ഡി, ലുലു ഗ്രൂപ്പ് ഡയറക്‌ടർ എവി അനന്ത് റാം എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു. 10,000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണിതെന്ന് കർണാടക സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.