കരൂർ: തമിഴ്‌നാട്ടില്‍ തെരഞ്ഞടുപ്പ് പ്രചാരണം ശക്തമാക്കി നടി നമിത. ബിജെപി അനുകൂലിയായ നമിത എന്‍ഡിഎ സ്ഥാനാര്‍ഥി അണ്ണാമലൈയെ പിന്തുണച്ചാണ് പ്രചാരണത്തിനിറങ്ങിയത്. താമര വിരിയും, തമിഴ്‌നാട് വളരും, അരാവകുറിച്ചിയുടെ വികസനത്തിന് അണ്ണാമലൈക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് താരം രംഗത്തെത്തിയത്. കര്‍ണാടകയില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുള്ള അണ്ണാമലൈക്ക് മണ്ഡലത്തിന് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും നമിത കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമില്ലെന്നും എല്ലാവരും താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും എടപ്പാടി പളനിസാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നും നമിത പറഞ്ഞു.
'താമര വിരിയും തമിഴ്‌നാട് വളരും'; എഐഎഡിഎംകെയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങി നമിത - തമിഴ്‌നാട്
എടപ്പാടി പളനിസാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കണം. സംസ്ഥാനത്ത് താമര വിരിയുമെന്നും നടി നമിത