ETV Bharat / bharat

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തി കണ്ടുകെട്ടി ; സ്വയം തീക്കൊളുത്തി ലോറി ഡ്രൈവർ - സ്വയം തീകൊളുത്തി ലോറി ഡ്രൈവർ

അമാനി കൊണ്ടലംപട്ടി സ്വദേശി സന്തോഷ് കുമാർ(25) ആണ് പൊലീസുകാരുടെ മുൻപിൽ വച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്

CCTV Footage of driver setting fire  salem driver setting fire  driver setting fire in salem  lorry driver set himself on fire  drink and drive  സ്വയം തീകൊളുത്തി ലോറി ഡ്രൈവർ  വാഹന പരിശോധന തീ കൊളുത്തി ആത്മഹത്യ
മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തി വാഹനം കണ്ടുകെട്ടി; സ്വയം തീകൊളുത്തി ലോറി ഡ്രൈവർ
author img

By

Published : Mar 13, 2022, 10:16 PM IST

സേലം : മദ്യപിച്ച് വാഹനമോടിച്ചതിന് ലോറി കണ്ടുകെട്ടുകയും പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്‌തതിന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ലോറി ഡ്രൈവർ. മാർച്ച് 12ന് രാത്രിയായിരുന്നു സംഭവം. അമാനി കൊണ്ടലംപട്ടി സ്വദേശി സന്തോഷ് കുമാർ(25) ആണ് പൊലീസുകാരുടെ മുൻപിൽ വച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

രാത്രി ലോറിയിൽ കൊണ്ടലാംപട്ടി റൗണ്ടിലേക്ക് പോകുകയായിരുന്ന സന്തോഷ് കുമാറിനെ വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന പൊലീസുകാർ തടഞ്ഞു. വാഹന പരിശോധനയിൽ സന്തോഷ് മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പൊലീസുകാർ വാഹനം കണ്ടുകെട്ടുകയും സന്തോഷിനെതിരെ കേസെടുത്ത് പിഴ ചുമത്തുകയുമായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തി വാഹനം കണ്ടുകെട്ടി; സ്വയം തീകൊളുത്തി ലോറി ഡ്രൈവർ

Also Read: '753 പേരുമായി കൂടുതല്‍ എംഎല്‍എമാരുള്ള പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ്' ; വിശ്വാസയോഗ്യതയുടെ തെളിവെന്ന് ശശി തരൂര്‍

വാഹനം വിട്ടുനൽകാൻ മടിച്ച സന്തോഷ് കുമാർ സമീപത്തെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി കാവൽക്കാരുടെ മുന്നിൽവെച്ച് ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തുടർന്ന് തീയണച്ച് ഇയാളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. സന്തോഷ് സർക്കാർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. സന്തോഷ് കുമാർ റോഡിൽ വച്ച് തീ കൊളുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.