ലഖ്നൗ: 'എന്നും രാത്രി ഭഗവാന്‍ കൃഷ്ണന്‍ എന്‍റെ സ്വപ്നത്തില്‍ വന്ന് പറയും, ഉത്തര്‍ പ്രദേശില്‍ അടുത്ത സര്‍ക്കാര്‍ നീ ഉണ്ടാക്കും' സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യദവിന്‍റെ വാക്കുകളാണിത്. ഉത്തര്‍ പ്രദേശില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മറ്റൊന്നുകൂടി ഭഗവാന്‍ പറയും, ഭാഭ (യോഗി ആദിത്യനാഥ്) ഇത്തവണ തോല്‍ക്കും. അദ്ദേഹത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ആരും ഉണ്ടാകില്ല' യാദവ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നതിനിടെയാണ് യാദവിന്‍റെ പ്രതികണം.
തെരഞ്ഞെടുപ്പിനെ നേരിടുന്ന നമ്മുടെ മുഖ്യമന്ത്രി സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ എത്തുമ്പോള്‍ അവിടെത്തെ ജനങ്ങള്‍ അദ്ദേഹത്തോട് ചോദിക്കും. നിങ്ങള്‍ കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നല്ലോ... എന്നിട്ട് അതെവിടെ...?. ഗ്രാമങ്ങളിലെ യുവാക്കള്‍ അദ്ദേഹത്തോട് ചോദിക്കും ഞങ്ങളുടെ സ്വപ്നമായിരുന്ന ജോലി എവിടെ...? ഇതേ ചോദ്യമാണ് സര്‍ക്കാറിനോട് സമാജ് വാദി പാര്‍ട്ടി ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ONGC എം.ഡിയായി അൽക്ക മിത്തല്‍ ; ചുമതലയേല്‍ക്കുന്ന ആദ്യ സ്ത്രീ
പാര്‍ട്ടി എവിടെ നിയോഗിച്ചാലും അവിടെ മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ നേതാജിയെ (മുലായം സിങ് യാദവ്) വീണ്ടും ക്ഷണിക്കുകയാണ്. ഗുന്നൗർ, ഫിറോസാബാദ്, ഇറ്റാ, മെയിൻപുരി, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം മത്സരിച്ചിരുന്നു. മത്സരിക്കാന്‍ ധാരാളം സീറ്റുകള്‍ തങ്ങള്‍ക്കുണ്ട്. ബി.ജെ.പി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ എവിടെയും അവര്‍ കര്‍ഷകരെ കുറിച്ച് സംസാരിക്കുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും അവര്‍ തിരിച്ചെടുത്തത് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടാണ്. കർഷക സമരത്തിൽ കൊല്ലപ്പെട്ട കർഷകർക്ക് 25 ലക്ഷം രൂപ നൽകും പാര്‍ട്ടി നല്‍കുമെന്നും യാദവ് പറഞ്ഞു. സംസ്ഥാനത്തെ 300 യൂണിറ്റ് ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2017ലെ ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403ൽ 312 സീറ്റുകളും ഭാരതീയ ജനത പാർട്ടി നേടിയിരുന്നു. സമാജ്‌വാദി പാർട്ടിയും (എസ്‌പി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്‌പി) യഥാക്രമം 47 സീറ്റുകളും 19 സീറ്റുകളും നേടിയിരുന്നു. കോൺഗ്രസിന് ഏഴ് സീറ്റുകൾ മാത്രമാണ് നേടാനായത്.