സാരംഗഢ്(ചത്തീസ്‌ഗഢ്): ജന്മാഷ്‌ടമി ദിനത്തിൽ കോൺഗ്രസ് വനിത എംഎൽഎ ശ്രീകൃഷ്‌ണനെ അപമാനിച്ചുവെന്ന് ആരോപണം. ചത്തീസ്‌ഗഢ് നിയമസഭയിലെ സാരംഗഢ് എംഎൽഎ ഉത്തരി ഗണപത് ജംഗ്‌ഡെയ്ക്ക് എതിരെയാണ് ഹിന്ദു സംഘടനകളുടെയും ബിജെപിയുടേയും ആരോപണവും പ്രതിഷേധവും.
ശ്രീകൃഷ്‌ണ ജന്മാഷ്‌ടമിക്ക് ശ്രീകൃഷ്‌ണന്‍റെ ചിത്രമുള്ള സാരിയാണ് എംഎല്‍എ ധരിച്ചിരുന്നത്. സാരിയില്‍ ആലേഖനം ചെയ്‌ത ശ്രീകൃഷ്‌ണ ചിത്രങ്ങൾ എംഎല്‍എയുടെ പാദം വരെയെത്തി എന്നാണ് ആരോപണം. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എംഎല്‍എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകളും ബിജെപിയും രംഗത്തെത്തി.