ലക്‌നൗ : ഉത്തർപ്രദേശിലെ ലോണി ജില്ലയിൽ മുസ്ലിം വയോധികനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഒൻപത് യുവാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. മുഖ്യ പ്രതിയായ പർവേഷ് ഗുജ്ജർ സുഹൃത്തുക്കളുമായി ചേർന്ന് അബ്‌ദുൾ സമദിനെ മർദിക്കുകയായിരുന്നു.
സമദ് നൽകിയ അമൂലത്ത് കുടുംബത്തിന് ദൗർഭാഗ്യം വരുത്തിവച്ചെന്ന് ആരോപിച്ചായിരുന്നു പ്രതികളും കൂട്ടുകാരും ഇയാളെ മർദിച്ചത്.മറ്റൊരു കേസിൽ വിചാരണ നേരിടുന്ന ഗുജ്ജർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്ന് ഇയാളുടെ അഭിഭാഷകൻ പർവീന്ദർ നഗർ പറഞ്ഞു. ജൂൺ 5നായിരുന്നു കേസിനാസ്പദമായ സംഭവം
കൂടുതൽ വായിക്കാന്‍: വയോധികനെ മര്‍ദിച്ചതിലെ എഴുത്തുകള്‍ : ട്വിറ്റർ ഇന്ത്യയ്ക്കും ദി വയറിനുമെതിരെ കേസ്
ചില യുവാക്കൾ തന്നെ മർദിച്ചെന്നും താടി മുറിച്ചെന്നും 'ജയ് ശ്രീ റാം' മുഴക്കാന്‍ നിര്‍ബന്ധിച്ചെന്നും വയോധികന്‍ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതിനെത്തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 17 വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.