ETV Bharat / bharat

സർക്കാർ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം: 51.13 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥർ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം. പൊതുമരാമത്ത്, പഞ്ചായത്ത് വികസനം, ബെസ്‌കോം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്‌ഡ് നടത്തിയത്.

lokayukta officials raid  ലോകായുക്ത റെയ്‌ഡ്  അനധികൃത സ്വത്ത് സമ്പാദനം  KA government officials
lokayukta raid
author img

By ETV Bharat Kerala Team

Published : Jan 10, 2024, 10:39 AM IST

ബെംഗളൂരു: ബെംഗളൂരുവിൽ ലോകായുക്ത ഉദ്യോഗസ്ഥരുടെ റെയ്‌ഡിൽ കണക്കിൽ പെടാത്ത 51.13 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ തുടർന്ന് ബെംഗളൂരുവിലെ കെആർ സർക്കിളിലുള്ള ബെസ്‌കോം ഹെഡ് ഓഫീസിലെ ചീഫ് ജനറൽ മാനേജർ എംഎൽ നാഗരാജ് ഉൾപ്പെടെയുള്ള ആറുപേരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടത്തിയത്. സംസ്ഥാനത്തെ പൊതുമരാമത്ത്, പഞ്ചായത്ത് വികസനം, ബെസ്‌കോം, കർണാടക ഗ്രാമവികസന വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിരുന്നത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ ലോകായുക്ത ഉദ്യോഗസ്ഥർ ചൊവാഴ്ച്ച റെയ്‌ഡ്‌ നടത്തുകയായിരുന്നു. ബെംഗളൂരു നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി 35 ഇടങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ബെംഗളൂരുവിലെയും രാമനഗര ജില്ലയിലെയും വിവിധ ഇടങ്ങളിലാണ് ലോകായുക്ത റെയ്‌ഡ്‌ നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എം എൽ നാഗരാജുമായി ബന്ധമുള്ള 7 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. അവിടെ നിന്നും 5.35 കോടി വില വരുന്ന 13 പ്ലോട്ടുകളും 2 വീടുകളും കൃഷിഭൂമിയും 6.77 ലക്ഷം രൂപയുടെ സ്വത്തുക്കളും, 16.44 ലക്ഷം രൂപ പണമായും, 13.50 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 63.66 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും കണ്ടെത്തി. 5.35 കോടിയുടെ രണ്ട് വീടുകളും, 8 ഏക്കർ കൃഷിഭൂമിയുമുൾപ്പെടെ ഒരു ഫാം ഹൗസും 2.62 ലക്ഷം രൂപയുടെ സ്വത്തും 28.75 ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങളും 17.24 ലക്ഷം രൂപയുടെ പണവും 5.98 കോടിയുടെ മറ്റ് വസ്‌തുക്കളുമാണ് ദേവനഹള്ളി താലൂക്കിലെ പഞ്ചായത്ത് ഡെവലപ്‌മെന്‍റ് ഓഫീസറായ ഡിഎം പത്മനാഭയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ പിടിച്ചെടുത്തത്.

രാമനഗര ജില്ലയിലെ കെആർഇഡിഎൽ ഓഫീസിലെ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സയ്യിദ് മുനീർ അഹമ്മദിന്‍റെ വീട്ടിൽ നടന്ന പരിശോധനയിലും കോടികൾ വിലമതിക്കുന്ന സ്വത്തുക്കളും ലക്ഷക്കണക്കിന് രൂപയും കണ്ടുകെട്ടി. തവരെകെരെ ഹോബലിയിലെ ചണ്ണേനഹള്ളി ഗ്രാമപഞ്ചായത്ത് അംഗം എച്ച്.എസ്.സുരേഷുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലും അനധികൃതമായി സമ്പാദിച്ച കോടികളുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. 21.27 കോടി വിലവരുന്ന 16 പ്ലോട്ടുകൾ, 1 വീട്, 7.6 ഏക്കർ സ്ഥലം, 11.97 കോടിയുടെ സ്വത്തുക്കൾ, 2.11 കോടി രൂപ, 4.30 കോടിയുടെ സാധനങ്ങളുമാണ് പിടിച്ചെടുത്തത്.

അനേക്കലിലെ അർബൻ പ്ലാനിംഗ് അതോറിറ്റി സെക്രട്ടറിയും ജോയിന്‍റ് ഡയറക്‌ടറുമായ മഞ്ചേഷ് ബിയുടെ വീട്ടിൽ നടന്ന റെയ്‌ഡിലും കണക്കിൽപ്പെടാത്ത കോടികളുടെ സ്വത്തുക്കളും സ്വർണാഭരണവും പണവും പിടിച്ചെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ സതീഷ് ബാബുവിന്‍റെ വീട്ടിൽ നടന്ന പരിശോധനയിൽ 3.70 കോടി രൂപ വിലമതിക്കുന്ന 1 പ്ലോട്ടും എൻജിനീയറുടെ രണ്ട് വീടുകളും 15 ഏക്കർ സ്ഥലവും 9 ലക്ഷം രൂപ വിലമതിക്കുന്ന 64.62 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളും 64.62 ലക്ഷം രൂപയും പണവും 8.70 ലക്ഷം രൂപയും 82.32 ലക്ഷം രൂപയുമാണ് ലോകായുക്ത ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

Also Read:ടിഎംസി നേതാവിന്‍റെ വീട്ടിൽ റെയ്‌ഡ്‌ നടത്താനെത്തിയ ഇഡി സംഘത്തിന്‌ നേരെ ആക്രമണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.