ETV Bharat / bharat

പെഗാസസില്‍ പ്രതിപക്ഷ ബഹളം; ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു

author img

By

Published : Jul 19, 2021, 5:50 PM IST

പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്നാണ് സഭ പിരിഞ്ഞത്

v Lok Sabha adjourned till 11 am tomorrow  ലോക്‌സഭയിൽ ബഹളം  ലോക്‌സഭ ചൊവ്വാഴ്ച 11 മണിവരെ പിരിഞ്ഞു.  മൺസൂൺകാല പാർലമെന്‍റ് സമ്മേളനം
പ്രതിപക്ഷ ബഹളം; ലോക്‌സഭ ചൊവ്വാഴ്ച 11 മണിവരെ പിരിഞ്ഞു

ന്യൂഡൽഹി: മൺസൂൺകാല പാർലമെന്‍റ് സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു. ലോക്‌സഭ ജൂലൈ 20 രാവിലെ 11 വരെ പിരിഞ്ഞു. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്നാണ് സഭ പിരിഞ്ഞത്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷണവ് പെഗാസസിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയതും "ഞങ്ങൾക്ക് നീതി ലഭിക്കണം" എന്ന മുദ്രാവാക്ക്യമുയർത്തി പ്രതിപക്ഷ എംപിമാർ ബഹളം വെക്കുകയായിരുന്നു.

എംപിമാരോട് ശാന്തരാകാൻ പറഞ്ഞിട്ടും കേൾക്കാതെ വന്നതോടെയാണ് സഭ ചൊവ്വാഴ്ച 11 വരെ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പായി ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പെഗാസസ് ചോര്‍ച്ചയുടെ വ്യാപ്‌തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ബിനോയ് വിശ്വം, സഞ്ജയ് സിങ് എന്നിവര്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ആഗസ്റ്റ് 13 വരെയാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം. ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കൾ, സുപ്രീംകോടതി ജഡ്‌ജി, ഉദ്യോഗസ്ഥർ, മാധ്യമ പ്രവര്‍ത്തകർ എന്നിവരുടെ വിവരങ്ങൾ ചോർത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യയില്‍ നിന്ന് ദ വയര്‍, വിദേശമാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ദ ​ഗാർഡിയന്‍ എന്നിവയടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെ​ഗാസസ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ചുള്ള ഫോൺ ചോർത്തലിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്.

Also read: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 2 മണി വരെ നിര്‍ത്തിവച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.