ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ലോക്‌സഭാ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
മാർച്ച് എട്ടിന് ആരംഭിച്ച ബജറ്റ് സെഷന്‍റെ ഒരു മാസം നീണ്ടു നിൽക്കുന്ന രണ്ടാം ഭാഗം ഏപ്രിൽ എട്ടിനാണ് സമാപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി നടപടികൾ മാറ്റി വയ്‌ക്കണെന്ന് ആവശ്യപ്പെട്ട് നിരവധി എം.പിമാർ പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ ജോഷി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർല രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു എന്നിവരെ സമീപിച്ചിരുന്നു. തുടർന്ന് ഈ കാരണം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കളായ സുദീപ് ബന്ദ്യോപാധ്യായയും ഡെറക് ഒ ബ്രെയനും ലോക്‌സഭാ സ്‌പീക്കറിനും രാജ്യസഭാ ചെയർമാനും കത്തെഴുതിയിരുന്നു. ബജറ്റ് സെഷന്‍റെ ആദ്യ ഭാഗം ജനുവരി 29ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്‍റെ പ്രസംഗത്തോടെ ആരംഭിച്ച് ഫെബ്രുവരി 29നാണ് സമാപിച്ചത്.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് തമിഴ്‌നാട്, കേരളം, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്.