ETV Bharat / bharat

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മധ്യപ്രദേശിലെ ഛിന്ദ്വാരയില്‍ ലോക്ഡൗണ്‍

നഗര പ്രദേശങ്ങളുള്ള എല്ലാ ജില്ലകളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ച ലോക്ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ സൗരബ് കുമാര്‍ സുമന്‍ അറിയിച്ചു.

Chhindwara  Lockdown  കൊവിഡ്  ഭോപ്പാൽ  COVID cases  144 കര്‍ഫ്യൂ  ജില്ലാ കലക്ടര്‍  സൗരബ് കുമാര്‍ സുമന്‍
കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മധ്യപ്രദേശിലെ ഛിന്ദ്വാരയില്‍ ലോക്ഡൗണ്‍
author img

By

Published : Apr 8, 2021, 2:14 PM IST

ഭോപ്പാൽ: കൊവിഡ്​ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയില്‍ ലോക്​ഡൗൺ ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന ലോക്ഡൗണ്‍ അടുത്ത ഏഴ് ദിവസത്തേക്കാണ് ഏര്‍പ്പെടുത്തിയത്. വരുന്ന മൂന്നുമാസത്തേക്ക് എല്ലാ ആഴ്ചയിലും അഞ്ച് ദിവസം നിയന്ത്രണമുണ്ടാകും. നഗര പ്രദേശങ്ങളുള്ള എല്ലാ ജില്ലകളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ച ലോക്ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ സൗരബ് കുമാര്‍ സുമന്‍ അറിയിച്ചു.

നാല് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചുകൊണ്ടുള്ള 144 കര്‍ഫ്യൂവും ജില്ലാ കലക്ടര്‍ സൗരബ് കുമാര്‍ സുമന്‍ പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ച് ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. അടുത്ത മൂന്നുമാസത്തേക്കാണ് ഈ ഉത്തരവ്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയെന്നും കലക്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.