ETV Bharat / bharat

കർണാടക മന്ത്രിസഭയിലെ ജാതി പ്രാതിനിധ്യം; മുന്നിൽ ലിംഗായത്ത് തന്നെ - മന്ത്രിസഭയിലെ ജാതി പ്രാതിനിധ്യം

29 അംഗ മന്ത്രിസഭയിൽ ലിംഗായത്ത് വിഭാഗത്തിൽ നിന്ന് എട്ടുപേരാണ് ഉള്ളത്.

Lingayats  castewise distribution of ministerial post  karnataka ministry  കർണാടക മന്ത്രിസഭ  മന്ത്രിസഭയിലെ ജാതി പ്രാധിനിത്യം  ലിംഗായത്ത്
കർണാടക മന്ത്രിസഭയിലെ ജാതി പ്രാതിനിധ്യം; മുന്നിൽ ലിംഗായത്ത് തന്നെ
author img

By

Published : Aug 4, 2021, 4:39 PM IST

ബെംഗളൂരു: ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തിലുള്ള പുതിയ കർണാടക മന്ത്രിസഭയിൽ 29 പേര്‍. 31 ജില്ലകളിൽ 13 എണ്ണത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ല. ആറു ജില്ലകളിൽ നിന്ന് രണ്ടു മന്ത്രിമാർ വീതമുണ്ട്. യദിയൂരപ്പ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഏഴുപേർക്ക് ഇത്തവണ അവസരം ലഭിച്ചില്ല. ശശികല ജോളെയാണ് ഏക വനിത മന്ത്രി.

Read More: കർണാടക മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും ; യെദ്യൂരപ്പയുടെ മനസ്സറിയാന്‍ ബിജെപി ദേശീയനേതൃത്വം

ജാതി നിർണായക സ്വാധീനം ചെലുത്തുന്ന കർണാടക രാഷ്ട്രീയത്തിൽ ലിംഗായത്ത് വിഭാഗത്തിന് തന്നെയാണ് മന്ത്രിസഭയിൽ ഭൂരിപക്ഷം. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് എട്ടുപേരാണ് മന്ത്രിസഭയിൽ ഉള്ളത്. വി.സോമണ്ണ, ശങ്കർ പാട്ടീൽ മുനീനക്കോപ്പ, ജെ.സി. മധുസ്വാമി, മുരുകേഷ് നിരാനി, ബി.സി. പാട്ടീൽ, സി.സി. പാട്ടീൽ, ഉമേഷ് കത്തി, ശശികല ജോളെ എന്നിങ്ങനെയാണ് ലിംഗായത്തിൽ നിന്നുള്ള മന്ത്രിമാർ

മറ്റ് വിഭാഗങ്ങളും മന്ത്രിമാരും

ഒക്കലിഗ വിഭാഗം-ഏഴുപേർ

സി എൻ അശ്വഥ നാരായണ, കെ സി നാരായണ ഗൗഡ, ആർ.അശോക്, ഡോ.കെ.സുധാകർ, അരഗ ജ്ഞാനേന്ദ്ര, കെ.ഗോപാലയ്യ, എസ്.ടി.സോമശേഖർ

ഒബിസി- ഏഴുപേർ

കെ എസ് ഈശ്വരപ്പ, ഭൈരതി ബസവരാജ്, എം ടി ബി നാഗരാജ്, മുനിരത്ന, വി. സുനിൽ കുമാർ, കോട്ട ശ്രീനിവാസ പൂജാരി, ആനന്ദ് സിംഗ്

എസ്‌സി/എസ്‌ടി- മൂന്നുപേർ

എസ്. അംഗാര, ഗോവിന്ദ കാരജോള, പ്രഭു ചൗഹാൻ എന്നിവർ എസ്സിയിൽ നിന്നും ബി. ശ്രീരാമുലു എസ്ടിയിൽ നിന്നും

ബ്രാഹ്മിണ്‍ - രണ്ടുപേർ

ശിവറാം ഹെബ്ബാർ, ബി.സി.നാഗേഷ്

റെഡ്ഡി വിഭാഗത്തിൽ നിന്ന് ഓരാൾ- ഹാലപ്പ അചാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.