ETV Bharat / bharat

ഫോണ്‍ വഴി വധഭീഷണി; പരാതിയുമായി പുറത്താക്കിയ ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിങ്

author img

By ETV Bharat Kerala Team

Published : Jan 14, 2024, 1:00 PM IST

Sanjay Singh claims death threat: വധഭീഷണിയെന്ന പരാതിയുമായി സഞ്ജയ് സിങ്. പലവട്ടം വിളിച്ച് അപമാനിച്ചെന്നും സിങ്.

Sanjay Singh claims death threat  Suspended WFI chief Sanjay Singh  ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ്  വധഭീഷണിയെന്ന് സഞ്ജയ് സിങ്
Suspended WFI chief Sanjay Singh claims death threat over phone

വാരണാസി : തന്‍റെ മൊബൈല്‍ ഫോണിലേക്ക് വധ ഭീഷണി വന്നതായി പുറത്താക്കിയ ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിങ്. വാരണാസിയിലെ ഭേലുപുര്‍ പൊലീസ് സ്റ്റേഷനില്‍ സഞ്ജയ് സിങ് പരാതി നല്‍കി (Sanjay Singh claims death threat).

അജ്ഞാതനായ ആളാണ് ഫോണില്‍ വിളിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. തന്നോട് ഇയാള്‍ മോശമായി സംസാരിച്ചെന്നും സിങ് വ്യക്തമാക്കി (Suspended WFI chief Sanjay Singh). ജനുവരി പന്ത്രണ്ടിന് രാത്രി എട്ടരയ്ക്കും ഒന്‍പതരയ്ക്കുമിടയില്‍ ഇയാള്‍ പലവട്ടം തന്നെ വിളിച്ചു. എന്നാല്‍ അറിയാത്ത നമ്പര്‍ ആയത് കൊണ്ട് ഫോണ്‍ എടുത്തില്ല (Death threat over phone).

പിറ്റേദിവസം ഉച്ചയ്ക്ക് 12.17ന് വീണ്ടും അതേ നമ്പരില്‍ നിന്ന് ഫോണ്‍ വന്നു. അപ്പോള്‍ താന്‍ അത് എടുക്കുകയായിരുന്നു. അപ്പോഴാണ് തന്നെ തെറി പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. പെട്ടെന്ന് തന്നെ ഫോണ്‍ കട്ടാകുകയും ചെയ്‌തു. പിന്നീട് 2.42നും 2.48നുമിടയില്‍ വീണ്ടും അതേ നമ്പരില്‍ നിന്ന് കോള്‍ വന്നു.

ഇത്തവണ ബിജെപി എംപി ബ്രിജ് ഭൂഷണെയും തന്നെയും ആക്ഷേപിച്ചു. പിന്നാലെ തന്നെ കൊല്ലുമെന്ന ഭീഷണിയുമുണ്ടായി. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്‌തു. വീണ്ടും പലവട്ടം അതേ നമ്പരില്‍ നിന്ന് കോള്‍ വരുന്നുണ്ട്. തന്‍റെ കുടുംബം ആകെ പരിഭ്രമിച്ചിരിക്കുകയാണെന്നും സിങ് പരാതിയില്‍ പറയുന്നു.

ബജ്റങ് പുനിയയുടെ ആരോപണങ്ങളെ തുടര്‍ന്നാണ് സഞ്ജയ് സിങ്ങിന് സ്ഥാനം നഷ്‌ടമായത്. ബ്രിജ് ഭൂഷന്‍റെ വിശ്വസ്‌തനെ ഗുസ്‌തി ഫെഡറേഷന്‍റെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് പദ്‌മശ്രീ മെഡലും ബജ്റങ് പുനിയ തിരിച്ച് നല്‍കിയിരുന്നു. പുരസ്‌കാരം തിരികെ എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏത് പുരസ്‌കാരത്തെയുംകാള്‍ വലുതാണ് തനിക്ക് വനിത താരങ്ങളുടെ അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കെ ബ്രിജ് ഭൂഷണ്‍ വനിത താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ബജ്റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സിങ്ങിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പാനല്‍ ഗുസ്‌തി ഫെഡറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബൂട്ടഴിച്ച് താന്‍ കായിക ലോകം വിടുമെന്ന് സാക്ഷിയും പ്രഖ്യാപിച്ചിരുന്നു. കായികതാരങ്ങള്‍ തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ പലവട്ടം പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിച്ചെങ്കിലും സമയം നല്‍കിയില്ല. ഇതും താരങ്ങള്‍ക്കിടയില്‍ വലിയ അതൃപ്‌തിക്ക് കാരണമായി.

Also Read: ഗുസ്‌തി സമരത്തിൽ ട്വിസ്റ്റ് ; മുതിർന്ന താരങ്ങൾക്കെതിരെ പ്രതിഷേധവുമായി ജൂനിയർ താരങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.