കൊൽക്കത്ത : പൊതുജീവിതത്തിൽ നിന്ന് വിരമിക്കപ്പെടുകയെന്ന മുറിവില്‍ നിന്ന് ജീവിതം തനിക്കുമുന്നില്‍ പുതിയ വഴി തുറന്നിരിക്കുന്നുവെന്ന് ബി.ജെ.പി വിട്ട്, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
മോദി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ ബാബുല്‍ മറ്റൊരു പാർട്ടിയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് ഒന്നരമാസത്തിന് ശേഷമാണ് തൃണമൂലിന്‍റെ ഭാഗമായത്.
തനിക്ക്, ആര്‍ക്ക് മുന്‍പിലും ഒന്നും തെളിയിക്കാനില്ല. 2014 -ൽ അസൻസോളിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ എം.പിയായ ശേഷം താഴെത്തട്ടിൽ രാഷ്ട്രീയത്തിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വളരെയധികം സ്നേഹവും പിന്തുണയുമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയ്‌ക്ക് പ്രഹരമായി ബാബുലിന്‍റെ ചുവടുമാറ്റം
സെപ്‌റ്റംബര്‍ 18 നാണ് ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നത്. ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഡെറിക് ഒബ്രിയാൻ എം.പിയും അദ്ദേഹത്തെ പാര്‍ട്ടി പതാക പതിച്ച ഷാളണിയിച്ച് സ്വീകരിച്ചു.
മമത ബാനർജി ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മുന്‍ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ബാബുലിനെ സ്വന്തം പാളയത്തിലെത്തിച്ച് തൃണമൂല്‍ കരുക്കള്‍ നീക്കിയത്. ഇത് ബി.ജെ.പിയ്‌ക്ക് വന്‍ തിരിച്ചടിയായി.
ALSO READ: ബിജെപിക്ക് പ്രഹരം ; മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍