മുംബൈ: മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിംഗിനെതിരെ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി മാനനഷ്‌ടക്കേസ് രജിസ്റ്റർ ചെയ്യുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വിശദീകരണവുമായി പരംബീർ സിംഗ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് കത്ത് അയച്ചത് തന്‍റെ മെയിൽ ഐഡിയിൽ നിന്ന് തന്നെയാണെന്നാണ് പരംബീർ സിംഗിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസ് കത്തിൽ സംശയം പ്രകടിപ്പിക്കുകയും ഔദ്യോഗിക മെയിൽ ഐഡിയിൽ നിന്നല്ല മെയിൽ വന്നതെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
മെയിൽ ഐഡി പരിശോധനക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടെന്നും പരംബീർ സിംഗുമായി ബന്ധപ്പെടാന്‍ ആഭ്യന്തരമന്ത്രാലയം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അനധികൃത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് കാണിച്ച് പരംബീർ സിംഗ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് മെയില്‍ അയച്ചത് വിവാദമായിരുന്നു.