ETV Bharat / bharat

ഓരോ തുള്ളി വെള്ളവും സംരക്ഷിക്കാനുള്ള ആഹ്വാനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി

ലോകജലദിലത്തോടനുബന്ധിച്ച് ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം

PM on World Water Day  World Water Day  save every drop of water PM  പ്രധാനമന്ത്രി നരേന്ദ്ര മോദി  ജലദിനത്തില്‍ പ്രധാനമന്ത്രി  ലോകജലദിനം  ജല്‍ ജീവന്‍ പദ്ധതി
ജലദിനത്തില്‍ പ്രധാനമന്ത്രി
author img

By

Published : Mar 22, 2022, 11:38 AM IST

ന്യൂഡല്‍ഹി: ലോകജലദിനത്തില്‍ ജലസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്‌തികള്‍ക്കും സംഘടനകള്‍ക്കും അഭിനന്ദനമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തുള്ളി വെള്ളവും സംരക്ഷിക്കാനുള്ള തന്‍റെ ആഹ്വാനം വീണ്ടും ആവര്‍ത്തിച്ച പ്രധാനമന്ത്രി, രാജ്യത്തെ പൗരന്മാർക്ക് ജലസംരക്ഷണവും ശുദ്ധമായ കുടിവെള്ള ലഭ്യതയും ഉറപ്പാക്കാൻ ജൽ ജീവൻ മിഷൻ പോലുള്ള നിരവധി പദ്ദതികള്‍ നടപ്പിലാക്കുന്നുവെന്നും കൂട്ടിചേര്‍ത്തു.

"കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്തെ എല്ലാ ഭാഗങ്ങളിലും നൂതനമായ ശ്രമങ്ങൾ നടക്കുന്നു, ജലസംവാദം ഒരു ബഹുജന പ്രസ്ഥാനമായി മാറുന്നത് കാണുന്നത് സന്തോഷകരമാണ്. വെള്ളം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും സംഘടനകളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ജലസംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഈ വിഷയത്തില്‍ തന്‍റെ സർക്കാരിന്‍റെ ശ്രമങ്ങളെക്കുറിച്ചും തന്‍റെ മുൻ സന്ദേശങ്ങൾ കാണിക്കുന്ന ഒരു ഹ്രസ്വ വീഡിയോയും മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

Also read:രാജ്യത്ത് ഇന്ധനവില കൂട്ടി; വർധനവ് നാല് മാസങ്ങൾക്ക് ശേഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.