ETV Bharat / bharat

ജമ്മുകശ്‌മീരില്‍ ഏറ്റുമുട്ടല്‍ ; ഭീകരന്‍ കൊല്ലപ്പെട്ടു

author img

By ETV Bharat Kerala Team

Published : Dec 1, 2023, 12:43 PM IST

LeT terrorist killed in encounter in J&K : ലഷ്‌കര്‍ ഇ തോയിബ നേതാവായ,കിഫ്യാത്ത് അയൂബ് അലി ആണ് കൊല്ലപ്പെട്ടത്

LeT terrorist killed in encounter  Pulwama district of Jammu and Kashmir  terrorist in Arihal village of the south Kashmir  security forces launched search operation  hiding terrorist firedat the security forces  The terrorist identified as Kifayat Ayoub Alie  terror outfit LeT was neutralised  പിന്‍ജൂര ഷോപ്പിയാന്‍ സ്വദേശി കിഫ്യാത്ത് അയുബ് അലി  നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളി  പ്രദേശത്ത് നിന്ന് ആയുധങ്ങളും കണ്ടെത്തി
let-terrorist-killed-in-encounter-in-j-and-k

ശ്രീനഗര്‍ : ജമ്മുകശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പിന്‍ജൂര ഷോപ്പിയാന്‍ സ്വദേശി കിഫ്യാത്ത് അയൂബ് അലിയെയാണ് വധിച്ചത്. ഭീകരസാന്നിധ്യം മനസിലാക്കി സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് (LeT terrorist killed in encounter in J&K).

തെരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസൈനികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ലഷ്‌കര്‍ ഇ തോയിബ നേതാവായ കിഫ്യാത്ത് അയൂബ് അലി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.

Also Read : ലോക എയ്‌ഡ്‌സ് ദിനം; അറിയാം ചികിത്സയും പ്രതിരോധവും

ഇയാള്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. ഏറ്റുമുട്ടലുണ്ടായ പ്രദേശത്തുനിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.