ETV Bharat / bharat

വാക്‌സിൻ വിതരണം സർക്കാർ നിയന്ത്രണത്തിലാകണമെന്ന് ജഗന്‍ - വാക്‌സിൻ വിതരണം

സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നേരിട്ട് വാങ്ങാൻ അനുമതി നൽകിയ കേന്ദ്ര തീരുമാനം ദോഷം ചെയ്യുമെന്ന് ജഗൻ മോഹൻ റെഡ്ഡി.

jagan mohan reddy  andhra pradesh CM letter to Modi  jagan mohan reddy letter to modi  india's vaccination policy  covid vaccination  ആന്ധ്രാ മുഖ്യമന്ത്രി  വാക്‌സിൻ വിതരണം  സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നേരിട്ട് വാങ്ങാൻ അനുമതി
വാക്‌സിൻ വിതരണം സർക്കാർ നിയന്ത്രണത്തിൽ വേണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി
author img

By

Published : May 22, 2021, 9:26 PM IST

അമരാവതി : കൊവിഡ് വാക്‌സിൻ വിതരണം സർക്കാർ നിയന്ത്രണത്തിലായിരിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തെഴുതി. ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുകയോ അല്ലെങ്കിൽ മിതമായ നിരക്കിൽ നൽകുകയോ വേണം. സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നേരിട്ട് വാങ്ങാൻ അനുമതി നൽകിയ കേന്ദ്ര തീരുമാനം ദോഷം ചെയ്യുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

Read more: തെലങ്കാനയിൽ 50 കുപ്പി കൊവിഷീൽഡ് കാണാതായി

സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്‌സിന് 2,000 മുതൽ 25,000 രൂപ വരെ ഈടാക്കുന്നു. ഇത് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയില്ല. മിതമായ നിരക്കിൽ വാക്‌സിൻ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രം തയാറാകണം. 45 വയസിന് മുകളിലുള്ളവർക്ക് പോലും വാക്‌സിനേഷൻ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ ഇത്തരം നടപടികള്‍ കരിഞ്ചന്ത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.