ETV Bharat / bharat

എൽ നിനോ വരുന്നു ; രാജ്യത്ത് മഴ കുറയും, വരൾച്ച കടുക്കും

ഈ വർഷം എൽ നിനോ പ്രതിഭാസം സംഭവിക്കുമെന്നും അതിനാൽ രാജ്യത്ത് താപനില വർധിക്കുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യുമെന്ന് റിപ്പോർട്ട്

less rainfall  el nino  what is el nino  el nino effects  weather  la nina  temparature  എൽ നിനോ  മഴ  വരൾച്ച  താപനില  ലാ നിന  കാലാവസ്ഥ  മൺസൂൺ
എൽ നിനോ വരുന്നു
author img

By

Published : Apr 30, 2023, 7:33 PM IST

ന്യൂഡൽഹി : ഈ വർഷം വേനലിൽ പതിവിലും ചൂട് കൂടുതലായിരിക്കുമെന്നും രാജ്യത്ത് പലയിടത്തും വരൾച്ച ഉണ്ടാകാനുള്ള സാധ്യതയുള്ളതായും റിപ്പോർട്ട്. ഇത്തവണ മഴ ദീർഘകാല ശരാശരിയേക്കാൾ നാല് ശതമാനം കുറവായിരിക്കും. മൺസൂൺ കാലത്ത് ഇന്തോ - പസഫിക് മേഖലയിൽ വികസിക്കാൻ സാധ്യതയുള്ള എൽ നിനോ (El Nino) സാഹചര്യങ്ങളാണ് മൺസൂണ്‍ ലഭ്യത കുറയാന്‍ കാരണം. ഇത് ഏഷ്യയിലേയും അമേരിക്കയിലേയും കാലാവസ്ഥയെ ബാധിക്കും.

എന്താണ് എൽ നിനോ? : സ്‌പാനിഷ് ഭാഷയിൽ എൽ നിനോ എന്നാൽ ചെറിയ കുട്ടി എന്നാണ് അർഥമാക്കുന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ പസഫിക് സമുദ്രത്തിലെ അസാധാരണമായ താപനിലയെ കുറിച്ച് ബോധവാന്മാരായ അമേരിക്കൽ മത്സ്യത്തൊഴിലാളികൾ ഈ അസാധാരണമായ പ്രതിഭാസത്തെ വിളിക്കുന്ന പേരാണ് എൽ നിനോ. സാധാരണയായി ഡിസംബറിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പസഫിക് സമുദ്രത്തിലെ സാധാരണ കാലാവസ്ഥയില്‍ ഭൂമധ്യ രേഖയിലൂടെ പടിഞ്ഞാറ് ഭാഗത്തേയ്‌ക്ക് വീശുന്ന കാറ്റ് ദുർബലമാകും.

ഇതേ തുടർന്ന് ചൂട് കൂടിയ സമുദ്രജലം കിഴക്കോട്ട് ഒഴുകുകയും സമുദ്ര നിരപ്പിലെ ചൂട് കൂടുതലുള്ള വെള്ളത്തിന് പകരമായി സമുദ്രത്തിന്‍റെ ആഴമേറിയ ഭാഗങ്ങളിൽ നിന്ന് തണുത്ത വെള്ളം ഉയർന്നുവരികയും ചെയ്യുന്ന പ്രക്രിയാണ് 'ഉയർച്ച' (upwelling). ഈ പ്രതിഭാസം ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എൽ നിനോ മുഖേന ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒൻപത് മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്നതാണ്.

also read: ഉഷ്‌ണതരംഗം; ഇന്ത്യയുടെ 90 ശതമാനവും അപകടാവസ്ഥയില്‍, പഠനങ്ങള്‍ പറയുന്നത്

എൽ നിനോ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു ?: എൽ നിനോയ്‌ക്കും ലാ നിനയ്‌ക്കും (എൽ നിനോയുടെ വിപരീത കാലാവസ്ഥ) കാലാവസ്ഥ, കാട്ടുതീ, പരിസ്ഥിതി വ്യവസ്ഥകൾ, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ആഗോള സ്വാധീനം ചെലുത്താനാകും. എൽ നിനോ സംഭവിക്കുന്ന വർഷം മഴയുടെ അളവ് ക്രമാതീതമായി കുറയും. എന്നാൽ എൽ നിനോയുടെ ആവിർഭാവവും ഇന്ത്യയിൽ മൺസൂൺ മഴയുടെ കുറവും തമ്മിൽ ബന്ധമില്ല.

also read: വിജയം കണ്ട് ഐഎസ്‌ആർഒയുടെ പിഎസ്എൽവി - സി 55 വിക്ഷേപണം; മലേഷ്യന്‍ ഉപ്രഹങ്ങളിലൂടെ ലക്ഷ്യം ഭൗമനിരീക്ഷണം

എൽ നിനോയും ലാ നിനയും ഉൾപ്പടെ ഇന്ത്യയിലെ മൺസൂൺ മഴയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെന്ന് ഇന്ത്യ റേറ്റിംഗ്‌സ്‌ ആൻഡ് റിസർച്ചിലെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റും പബ്ലിക് ഫിനാൻസ് ഡയറക്‌ടറുമായ സുനിൽ സിൻഹ പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ദ്വിധ്രുവ മൂല്യം 0.4 എന്ന പരിധിയിലോ അതിന് മുകളിലോ നിലനിൽക്കുകയാണെങ്കിൽ അത് മൺസൂൺ കാലത്തെ മഴയ്‌ക്ക് അനുകൂലമായ സാഹചര്യമായാണ് വരുന്നത്. അതേസമയം 2023 ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വിധ്രുവാവസ്ഥകൾ അനുകൂലമായി വരുമെന്നും അതിനാൽ എൽ നിനോ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറവായിരിക്കുമെന്നും സിൻഹ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.