തിരുമല (ആന്ധ്രാപ്രദേശ്): തിരുപ്പതിയേയും തിരുമലയേയും ബന്ധിപ്പിക്കുന്ന തിരുമല ഘട്ട് റോഡില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. തിരുമല ചുരത്തില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. തിരുമല ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടക സംഘമാണ് പുള്ളിപ്പുലിയെ കണ്ടത്.
റോഡിന്‍റെ ഒരു വശത്തുള്ള മതിലിൽ ഇരിക്കുകയായിരുന്നു പുലി. പുലിയെ കണ്ട യാത്രക്കാർ വാഹനം നിര്‍ത്തി. വാഹനം കണ്ടതോടെ പുലി മതിലില്‍ നിന്നിറങ്ങി കാട്ടിലേക്ക് തിരികെ പോയി. യാത്രക്കിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനവാസമേഖലയിലിറങ്ങി കരടി
കര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലത്ത് ജനവാസ മേഖലയില്‍ കരടിയിറങ്ങി. സുന്നിപെന്‍റ റിക്ഷ കോളനി ഭാഗത്ത് രാത്രിയിലാണ് കരടിയെ കണ്ടത്. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് കരടിയെ ഓടിച്ചു. ഇരുമ്പ് കൂടുകൾ സ്ഥാപിച്ച് കരടിയെ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Also read: തൃശൂരിൽ പിടിയാനയുടെ തേറ്റകളും പല്ലും വിൽക്കാൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ