ETV Bharat / bharat

ഡെറാഡൂൺ വിമാനത്താവളത്തിലെ പൈപ്പിനുള്ളിൽ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി - Leopard

പുതിയ ടെർമിനൽ കെട്ടിടത്തിലെ പൈപ്പിനുള്ളിലാണ്‌ പുലി കുടുങ്ങിയത്‌.

ഡെറാഡൂൺ  പുള്ളിപ്പുലി  വിമാനത്താവളം  Leopard  Dehradun
ഡെറാഡൂൺ വിമാനത്താവളത്തിലെ പൈപ്പിനുള്ളിൽ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി
author img

By

Published : Dec 2, 2020, 4:59 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ജോളി ഗ്രാന്‍റ്‌ വിമാനത്താവളത്തിലെ പൈപ്പിനുള്ളിൽ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയാണ് സംഭവം. വിമാനത്താവളത്തിന്‍റെ മതില്‍ ചാടിക്കടന്ന് പുള്ളിപ്പുലി വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നത് സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചിരുന്ന സിഐഎസ്എഫ് ജവാനാണ് കണ്ടത്.

പുതിയ ടെർമിനൽ കെട്ടിടത്തിലെ പൈപ്പിനുള്ളിലാണ്‌ പുലി കുടുങ്ങിയത്‌. പുലി കുഴലിനുള്ളില്‍ കുടുങ്ങിയെന്നുറപ്പായതോടെ രണ്ടുവശത്തും കുഴല്‍ അടച്ചു. കുഴല്‍ തുറന്ന് അതിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പുള്ളിപ്പുലിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് മര്‍തോലിയ പറഞ്ഞു. പ്രായം കുറഞ്ഞ പുള്ളിപ്പുലിയാണെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിന്‍റെ മൂന്ന് വശങ്ങളിലും സംരക്ഷിത വനങ്ങളാണ്. നേരത്തെയും വിമാനത്താവളത്തിനുള്ളില്‍ പുള്ളിപ്പുലി, ചെന്നായ, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങള്‍ കടക്കുകയും പിന്നീട് പിടികൂടി പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.